Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകമാ​ൻഡോകളിറങ്ങി;...

കമാ​ൻഡോകളിറങ്ങി; അതിര്‍ത്തി കടക്കുന്നത്​ നിരോധിച്ചു

text_fields
bookmark_border
കമാ​ൻഡോകളിറങ്ങി; അതിര്‍ത്തി കടക്കുന്നത്​ നിരോധിച്ചു
cancel
camera_alt????????????? ?????????? ??????????????? ?????????

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധ ത​ട​യു​ന്ന​തി‍​െൻറ ഭാ​ഗ​മാ​യി പൂ​ന്തു​റ ഭാ​ഗ​ത്തു​നി​ന്ന്  ത​മി​ഴ്നാ​ട്ടി​ലേ​ക്കും തി​രി​ച്ചും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളും പോ​കു​ന്ന​ത് ത​ട​യാ​ന്‍ കോ​സ്​​റ്റ്​ ഗാ​ര്‍ഡ്, കോ​സ്​​റ്റ​ല്‍ സെ​ക്യൂ​രി​റ്റി, മ​റൈ​ന്‍ എ​ന്‍ഫോ​ഴ്സ്മ​െൻറ്​ എ​ന്നി​വ​ക്ക്​ നി​ർ​ദേ​ശം ന​ല്‍കി​യ​താ​യി സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു.

 
പൂ​ന്തു​റ​യി​ല്‍ വ​ള​രെ ക​ര്‍ശ​ന​മാ​യി ട്രി​പ്ള്‍ ലോ​ക്ഡൗ​ണ്‍ ന​ട​പ്പാ​ക്കും. സ്പെ​ഷ​ല്‍ ഡ്യൂ​ട്ടി​ക്കാ​യി എ​സ്.​എ.​പി ക​മാ​ൻ​ഡ​ൻ​റ്​ ഇ​ന്‍ ചാ​ർ​ജ്​ എ​ല്‍. സോ​ള​മ‍​െൻറ നേ​തൃ​ത്വ​ത്തി​ല്‍ 25 ക​മാ​​ൻ​ഡോ​ക​ളെ നി​യോ​ഗി​ച്ചു.

ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ദി​വ്യ വി. ​ഗോ​പി​നാ​ഥ്, അ​സി. ക​മീ​ഷ​ണ​ര്‍ ഐ​ശ്വ​ര്യ ദോം​ഗ്രേ എ​ന്നി​വ​ര്‍ പൂ​ന്തു​റ​യി​ലെ പൊ​ലീ​സ് ന​ട​പ​ടി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. ക്ര​മ​സ​മാ​ധാ​ന​വി​ഭാ​ഗം എ.​ഡി.​ജി.​പി ഡോ. ​ഷെ​യ്​​ഖ്​ ദ​ര്‍വേ​ശ്​ സാ​ഹി​ബ് മേ​ല്‍നോ​ട്ടം വ​ഹി​ക്കും.

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തു​ള്‍പ്പെ​ടെ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തു​ന്ന​തി​ന് സാ​മു​ദാ​യി​ക നേ​താ​ക്ക​ളു​ടെ ഉ​ള്‍പ്പെ​ടെ സ​ഹാ​യം തേ​ടും. ആ​രോ​ഗ്യ​സു​ര​ക്ഷ പാ​ലി​ക്കേ​ണ്ട ആ​വ​ശ്യ​ക​ത പൊ​ലീ​സ് ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കും. തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തു​നി​ന്ന് ക​ന്യാ​കു​മാ​രി​യി​ലേ​ക്കും തി​രി​ച്ചും അ​തി​ര്‍ത്തി ക​ട​ന്ന് ആ​രും പോ​കു​ന്നി​ല്ലെ​ന്ന് ഇ​രു​സം​സ്ഥാ​ന​ങ്ങ​ളി​െ​ല​യും പൊ​ലീ​സ് ഉ​റ​പ്പാ​ക്കും. സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ ഇ​ക്കാ​ര്യം ത​മി​ഴ്നാ​ട് ഡി.​ജി.​പി ജെ.​കെ. ത്രി​പാ​ഠി​യു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trivandrumpoonthuracovid 19
News Summary - covid restrictions commandos in poonthura-kerala news
Next Story