Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരം...

തിരുവനന്തപുരം യൂനിവേഴ്​സിറ്റി കോളജ്​ പൊളിച്ചു നീക്കണം -കെ. മുരളീധരൻ

text_fields
bookmark_border
K-Muraleedharan
cancel

തിരുവനന്തപുരം: യു.ഡി.എഫ്​ സർക്കാർ അധികാരത്തിലെത്തിയാൽ യൂനിവേഴ്​സിറ്റി കോളജ്​ കാര്യവട്ടത്തേക്ക്​ മാറ്റുകയ ും ഇവിടത്തെ കെട്ടിടങ്ങളിൽ പൊളിച്ചുകളയുകയോ അല്ലെങ്കിൽ ചരിത്രമ്യൂസിയമാക്കുകയോ ചെയ്യണമെന്ന്​ കെ. മുരളീധരൻ എം.എൽ.എ.

ഒരു കൂട്ടം ആക്രമികളുടെ ​ൈകയിലാണ്​ ഇപ്പോൾ കോളജുള്ളത്​. കോളജ്​ കാര്യവട്ടത്തേക്ക്​ മാറ്റിയശേഷം കെട്ടിടം അവശേഷിപ്പിച്ചാൽ കെട്ടിടം കാണു​േമ്പാൾ എസ്​.എഫ്​.​െഎക്കാർക്ക്​ ചൊറിച്ചിൽ തോന്നാം.

രാജഭരണവും ച രിത്രമുഹൂർത്തങ്ങൾക്കുമെല്ലാം സാക്ഷ്യം വഹിച്ച കെട്ടിടമാണെങ്കിലും പൊളിച്ചുകളയണമെന്ന്​ പറയുന്നത്​ ഇതു​കൊണ ്ടാണ്​. ഇൗ സ്ഥലത്ത്​ വേണമെങ്കിൽ സർക്കാർ ഒാഫിസുകൾ പണിയാം. ഇങ്ങനെയൊരു കോളജ്​ തലസ്ഥാനത്ത്​ ആവശ്യമുണ്ടോ എന്നും ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യൂനിവേഴ്​സിറ്റി കോളജ് സംഭവം​: പരാതിയില്ലെന്ന്​ എഴുതിവാങ്ങിയാൽ പാപക്കറ മായുമോ -ഉമ്മൻചാണ്ടി
തിരുവനന്തപുരം: യൂനിവേഴ്​സിറ്റി കോളജിൽ ആത്മഹത്യശ്രമം നടത്തിയ വിദ്യാർഥിനിയിൽനിന്ന്​ പരാതി ഇല്ലെന്ന്​ എഴുതിവാങ്ങിയാൽ ആ പാപക്കറ മായുമോ എന്ന്​ എ.​െഎ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. കാമ്പസ്​ ഫാഷിസത്തിനെതിരെ കെ.എസ്​.യു പാളയം രക്തസാക്ഷിമണ്ഡപത്തിൽ സംഘടിപ്പിച്ച ഏകദിന ഉപവാസനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിവേഴ്​സിറ്റി കോളജിലെ വിദ്യാർഥിനിയുടെ ആത്മഹത്യക്കുറിപ്പ്​ കേരളീയ സമൂഹത്തിന്​ മുന്നിലെ ചോദ്യചിഹ്നമാണ്​. ആശയങ്ങളും ആദർശങ്ങളും ഉയർത്തിപ്പിടിച്ചും ജനാധിപത്യമര്യാദകൾ പാലിച്ചുമുള്ള വിദ്യാർഥി രാഷ്​ട്രീയമായിരുന്നു മുമ്പ്​​.

ആശയങ്ങൾക്കപ്പുറം കായികബലത്തിൽ കലാലയ രാഷ്​ട്രീയം നിയന്ത്രിക്കാൻ ശ്രമിച്ചതി​​െൻറ ഫലമാണ്​ യൂനിവേഴ്​സിറ്റി കോളജിലെ സംഭവ വികാസങ്ങൾ. ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാതെ ഇൗ ഉന്നതകലാലയം ഭീകരകേന്ദ്രം പോലെ പ്രവർത്തിക്കുകയാണ്​. കേരളത്തിനുതന്നെ അപമാനകരമായ കാര്യങ്ങളാണ്​ ഇവിടെ നടക്കുന്നത്​. സ്വന്തം പാർട്ടി പ്രവർത്തകർ പോലും ഉൾക്കൊള്ളാനാകാത്ത രീതിയിലാണ്​ കാര്യങ്ങൾ.

സൗഹൃദത്തി​​െൻറ രാഷ്​ട്രീയവും ജനാധിപത്യം ഉയർത്തിപ്പിടിച്ചുള്ള സംഘടനാ പ്രവർത്തനവുമാണ്​ വേണ്ട​െതന്നും അദ്ദേഹം പറഞ്ഞു. കെ. മുരളീധരൻ എം.എൽ.എ, എം.എം. ഹസൻ, എം.ആർ. തമ്പാൻ, കാട്ടൂർ നാരായണപിള്ള, വി.എസ്. ശിവകുമാർ, കെ.എസ്​.യു സംസ്ഥാന പ്രസിഡൻറ്​ കെ.എം. അഭിജിത്​, സെയ്​ദാലി കായ്​പാടി, ബാബുൾ കൃഷ്​ണ, സോളമൻ അലക്​സ്​ എന്നിവർ പ​െങ്കടുത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k muralidharankerala newsmalayalam newsTrivandrum University Campus
News Summary - Trivandrum University Campus K Muralidharan -Kerala News
Next Story