തിരുവനന്തപുരത്തെ ‘ശാഹീൻ ബാഗും’ വാളയാർ സമരപ്പന്തലും പൊളിക്കണമെന്ന് പോലീസ്
text_fieldsതിരുവനന്തപുരം: െസക്രട്ടേറിയറ്റിന് മുന്നിലെ പൗരത്വ നിയമത്തിനെതിരായ ‘ശാഹീൻ ബാഗും’ വാളയാർ സമരപ്പന്തലും രണ്ട് ദിവസത്തിനകം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് പൊലീസിന്‍റെ അന്ത്യശാസനം. സുരക്ഷ കാരണളുന്നയിച്ച് ഞായറാഴ്ച ര ാവിലെയാണ് സമരസമതി ഭാരവാഹികളോട് പൊളിക്കാൻ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയത്.
ശാഹീൻ ബാഗ് സംയുക ്ത സമരസമിതി കോർഡിനേറ്റർക്ക് കേൻറാൺമെൻറ് സി.െഎയാണ് നോട്ടീസ് നൽകിയത്. ഭാരവാഹികളെ ഞായറാഴ്ച രാവിലെ പത്തോടെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.
പൗരത്വനിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ട ുപോകണമെന്നാണ് സർക്കാർ നയമെന്നും സമരങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ഒരു നടപടിയും സർക്കാർ ഏജൻസികളുടെ ഭാഗത്ത് ന ിന്നുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് പിന്നാലെയാണ് ശാഹീൻ ബാ ഗ് സമരപ്പന്തൽ പൊളിക്കാൻ നീക്കം നടക്കുന്നത്. ഇടതു നേതാക്കളക്കം പെങ്കടുത്ത് െഎക്യദാർഢ്യം പ്രഖ്യാപിച്ച സമരപ്പന ്തലാണിതെന്ന് മറ്റൊരു വൈരുധ്യവും.

ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് േഫാറത്തിന്‍റെ ആഭിമുഖ്യത്തിൽ വാളയാറിലെ പെൺകുഞ്ഞുങ്ങൾക്ക് നീതി തേടയുള്ള സമരം 26 ദിവസം പിന്നിടുേമ്പാഴാണ് പൊലീസ് നടപടി. ഇവിടെ അതീവ സുരക്ഷ മേഖലയാണെന്നും രണ്ട് ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. പൊലീസ് സമരപ്പന്തലിലെത്തിയാണ് നോട്ടീസ് നൽകിയത്. കഴിഞ്ഞ മാസം അഞ്ചിന് എറണാകുളത്ത് നിന്നാംഭിച്ച നീതിയാത്ര 22 ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമാപിച്ചിരുന്നു. പക്ഷേ ഉന്നയിച്ച ആവശ്യങ്ങൾ അധികൃതർ പരിഗണിക്കാത്ത സാഹചര്യത്തിലാണ് നീതി കിട്ടുംവരെ െസക്രട്ടേറിയറ്റിന് മുന്നിൽ റിലേ സത്യാഗ്രഹം ആരംഭിച്ചത്.
അതി സുരക്ഷ മേഖലയായ സെക്രട്ടേറിയറ്റിന് മുൻവശം കാഴ്ച മറക്കുന്ന രീതിയിലും അതുമൂലം സുരക്ഷ പ്രശ്നം ഉണ്ടാക്കുന്ന രീതിയിലും പന്തൽ കെട്ടി സമരം ചെയ്യുന്നത് ഗുരുതര സുരക്ഷ വീഴ്ചക്ക് കാരണമാകുമെന്നാണ് ഇരുസമരക്കാർക്കും നൽകിയ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.

ഒന്നോ രണ്ടോ ദിവസങ്ങൾക്കാണ് ഇത്തരത്തിൽ പന്തൽ കെട്ടി സമരം നടത്താൻ അനുമതി നൽകാറ്. നിരന്തരം പന്തൽ കെട്ടിയിരിക്കുന്നത് കാൽനടയാത്രക്കാർക്കും വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും അസൗകര്യമുണ്ടാക്കുന്നുണ്ടെന്നും നോട്ടീസിൽ ആരോപിക്കുന്നു. പന്തൽ നീക്കാത്ത പക്ഷം പൊലീസ് പൊളിച്ചുനീക്കുമെന്ന സൂചനയും വാക്കാൽ നൽകിയിട്ടുണ്ട്. പന്തലുകാരോട് ഇക്കാര്യം പറയുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കൂടിയാലോചിച്ച ശേഷം നോട്ടീസിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് സമരസമതി ഭാരവാഹികൾ വ്യക്തമാക്കി.
എവേക്ക് എന്ന വാട്ട്സാപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് തലസ്ഥാനത്ത് ശാഹീൻ ബാഗ് സമരപ്പന്തൽ ആരംഭിച്ചത്. വിദ്യാർഥിനികളും വീട്ടമ്മമാരും അണിനിരക്കുന്ന സമരന്തിന് രാഷ്ട്രീയ-സാംസ്കാരിക-സാമൂഹ്യ മേഖലകളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, വി.എം സുധീരൻ, എം.കെ മുനീർ, പ്രകാശ്ബാബു, ബി.ആർ.പി ഭാസ്കർ, ഡോ. രാജൻ ഗുരുക്കൾ, വി. ശിവൻകുട്ടി, ഡീൻ കുര്യാക്കോസ്, സെബാസ്റ്റ്യൻ പോൾ, സത്യൻ മൊകേരി, എം.എം ഹസൻ, സക്കറിയ, ജെ. ദേവിക, േറാസ് മേരി തുടങ്ങി നിരവധി പേർ ഇതിനോടകം സമരപ്പന്തലിൽ എത്തി െഎക്യദാർഢ്യം അർപ്പിച്ചിട്ടുണ്ട്.
സമരം രണ്ടാഴ്ച പിന്നിടുന്നതിന്‍റെ ഭാഗമായി ശനിയാഴ്ച നടന്ന ‘അതിജീവിന സമരത്തിന് ആയിരം കരങ്ങൾ’ എന്ന പരിപാടിയിൽ വൻ ജനപങ്കാളിത്തമാണുണ്ടായത്. നോട്ടീസിൽ പൊലീസ് ഉന്നയിച്ച ആരോപണങ്ങൾ വാസ്തവിരുദ്ധമാണെന്നാണ് സമരസമിതയുടെ നിലപാട്. സാധാരണ സമരപ്പന്തലിെൻറ ഉയരം മാത്രമാണ് ശാഹീൻ ബാഗിനുമുള്ളത്. എന്താണ് പൊലീസിനെ പ്രകോപിച്ചതെന്ന് അറിയില്ലെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

പന്തൽ നീക്കാത്ത പക്ഷം പൊലീസ് പൊളിച്ചുനീക്കുമെന്ന സൂചനയും വാക്കാൽ നൽകിയിട്ടുണ്ട്. പന്തലുകാരോട് ഇക്കാര്യം പറയുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കൂടിയാലോചിച്ച ശേഷം നോട്ടീസിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് സമരസമതി ഭാരവാഹികൾ വ്യക്തമാക്കി. എവേക്ക് എന്ന വാട്ട്സാപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് തലസ്ഥാനത്ത് ഷെഹീൻ ബാഗ് സമരപ്പന്തൽ ആരംഭിച്ചത്. വിദ്യാർഥിനികളും വീട്ടമ്മമാരും അണിനിരക്കുന്ന സമരത്തിന് ’ രാഷ്ട്രീയ-സാംസ്കാരിക- സാമൂഹ്യ മേഖലകളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, വി.എം സുധീരൻ, എം.കെ മുനീർ, പ്രകാശ്ബാബു, ബി.ആർ.പി ഭാസ്കർ, ഡോ.രാജൻകുരിക്കൾ, വി.ശിവൻകുട്ടി, ഡീൻ കുര്യാക്കോസ്, സെബാസ്റ്റ്യൻ പോൾ, സത്യൻ മൊകേരി, എം.എം ഹസൻ, സക്കറിയ, ജെ.ദേവിക, േറാസ് മേരി തുടങ്ങി നിരവധി പേർ ഇതിനോടകം സമരപ്പന്തലിൽ എത്തി െഎക്യദാർഢ്യം അർപ്പിച്ചിട്ടുണ്ട്.
സമരം രണ്ടാഴ്ച പിന്നിടുന്നതിെൻറ ഭാഗമായി ശനിയാഴ്ച നടന്ന ‘അതിജീവിന സമരത്തിന് ആയിരം കരങ്ങൾ’ എന്ന പരിപാടിയിൽ വൻ ജനപങ്കാളിത്തമാണുണ്ടായത്. നോട്ടീസിൽ പൊലീസ് ഉന്നയിച്ച ആരോപണങ്ങൾ വാസ്തവിരുദ്ധമാണെന്നാണ് സമരസമിതിയുടെ നിലപാട്. സാധാരണ സമരപ്പന്തലിെൻറ ഉയരം മാത്രമാണ് ശാഹീൻ ബാഗിനുമുള്ളത്. എന്താണ് പൊലീസിനെ പ്രകോപിച്ചതെന്ന് അറിയില്ലെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
