തിരുവനന്തപുരത്ത് കർശന നിയന്ത്രണം; പുറത്തിറങ്ങരുതെന്ന് കലക്ടർ
text_fieldsതിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന ു. തലസ്ഥാനത്തെ ഷോപ്പിങ് മാളുകൾ അടച്ചിടുമെന്നും ബീച്ചുകളിൽ സന്ദർശകരെ വിലക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. ബ്യൂട്ടിപാർലറുകൾക്കും ജിമ്മുകൾക്കും കർശന നിയന്ത്രണമേർപ്പെടുത്തും.
രോഗലക്ഷണമുള്ളവർ പൊതുഗതാഗത സംവിധാനം ഉപയോഗിക്കരുത്. ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവു. ഉത്സവങ്ങളും മറ്റ് ആഘോഷ പരിപാടികളും നിർത്തിവെക്കാൻ നോട്ടീസ് നൽകും. വർക്കലയിൽ ജാഗ്രത കൂട്ടണമെന്നും ജില്ലാ കലക്ടർ നിർദേശിച്ചു.
തിരുവനന്തപുരത്തെ രോഗി വീട്ടിലെ നിരീക്ഷണം പാലിച്ചില്ല. ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലെത്തിയത്. ഇയാളുമായി അടുത്തിടപഴകിയ ആളുകളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. രോഗബാധിതൻ ഉത്സവത്തിന് പോയത് അന്വേഷിക്കും. തിരുവനന്തപുരം ജില്ലയിൽ 249 പേരാണ് നിരീക്ഷണത്തിലുള്ളത്. 231 പേർ വീട്ടിലും 18പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. 70 സാമ്പിളുകളുടെ പരിശോധന ഫലം ജില്ലയിൽ ലഭിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
