വീട്ടില്‍കയറി വധഭീഷണി; കിണറ്റില്‍ വീണ പ്രതിയെ നാട്ടുകാര്‍ പിടികൂടി
text_fieldsആയൂർ: മാതാവും കുട്ടികളും മാത്രം താമസിക്കുന്ന വീട്ടില്‍ കയറി മോഷണശ്രമവും കുട്ടികള്‍ക്ക് നേരെ വധ ഭീഷണിയും. സംഭവമറിഞ്ഞെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും കേസെടുക്കാതെ വിട്ടയച്ചു. ശനിയാഴ്ച രാത്രി എട്ടിന് കാരാളികോണം കുഴിവിള ബംഗ്ലാവിൽ പരേതനായ നൗഷാദിെൻറ വീട്ടിലാണ് സംഭവം. നൗഷാദിെൻറ ഭാര്യയും കുട്ടികളും മാത്രമാണ് ഇവിടെ താമസം. നൗഷാദിെൻറ മകൻ മുഹമ്മദാണ് മതില് ചാടി അകത്ത് കടന്ന മോഷ്ടാവിനെ കണ്ടത്.
ഭയന്ന് കുളിമുറിയിലേക്ക് ഓടിക്കയറി നിലവിളിച്ചെങ്കിലും വാതിൽ ചവിട്ടിപ്പൊളിച്ച് കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ശബ്ദം കേട്ട് നോക്കിയ നൗഷാദിെൻറ പെണ്മക്കളെയും കൊല്ലുമെന്ന് മോഷ്ടാവ് ഭീഷണിപ്പെടുത്തി.നാട്ടുകാർ ഓടിക്കൂടിയതോടെ പൈപ്പിലൂടെ കയറി രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവ് പൈപ്പൊടിഞ്ഞ് വീട്ടുമുറ്റത്തെ കിണറ്റിലേക്ക് വീണു. പരിസരവാസികളും നാട്ടുകാരും ചേര്‍ന്നാണ് കിണറ്റില്‍നിന്ന് മോഷ്ടാവിനെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. ഉടന്‍തന്നെ ചടയമംഗലം പൊലീസില്‍ വിവരം അറിയിച്ചു.
ആദ്യം മൂന്ന് പൊലീസുകാര്‍ എത്തിയെങ്കിലും പ്രതിയെ കൊണ്ടുപോകാന്‍ തയാറായില്ല. പിന്നീട് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട ശേഷമാണ് എസ്.െഎ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. എന്നാൽ, വൈദ്യപരിശോധനക്ക് കൊണ്ടുപോയ ശേഷം തിരികെ സ്റ്റേഷനിലെത്തിച്ച് കേസെടുക്കാതെ മോഷ്ടാവിനെ വിട്ടയക്കുകയായിരുന്നു. വീട്ടുകാരോട് വിവരം അന്വേഷിച്ചതുമില്ല. എന്നാൽ നാട്ടുകാർ മർദിെച്ചന്ന പരാതി മോഷ്ടാവിൽ നിന്ന് പൊലീസ് എഴുതിവാങ്ങി. കേസെടുക്കാതെ മോഷ്ടാവിനെ സംരക്ഷിക്കുന്ന ചടയമംഗലം പൊലീസിെൻറ നിലപാടിനെതിരെ എസ്.പിക്കും സംസ്ഥാന പൊലീസ് മേധാവിക്കും വനിതാ കമീഷനും പരാതി നൽകുമെന്ന് വീട്ടുകാർ അറിയിച്ചു. പത്തനാപുരം സ്വദേശിയാണെന്നും രഞ്ജിത്തെന്നാണ് പേരെന്നുമാണ് ഇയാൾ നാട്ടുകാരോട് പറഞ്ഞത്. മരംവെട്ട് തൊഴിലാളിയായി ആറ് മാസമായി കാരാളികോണത്ത് താമസിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
