Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരം...

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വേനൽക്കാല ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു; പ്രതിവാര സർവീസുകളിൽ വർധന

text_fields
bookmark_border
trivandrum airport
cancel

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം വേനൽക്കാല ഷെഡ്യൂൾ പ്രഖ്യാപിച്ചു. പ്രതിവാര വിമാന സർവിസുകൾ ശൈത്യകാല ഷെഡ്യൂളിനെക്കാൾ 25 ശതമാനം വർധിക്കും. മാർച്ച് 26 മുതൽ ഒക്ടോബർ 28 വരെയാണ് വേനൽക്കാല ഷെഡ്യൂൾ. നിലവിലെ 469 പ്രതിവാര ഓപറേഷൻ 582 ആയി ഉയരും. ഒമ്പത്​ സ്ഥലങ്ങളിലേക്ക്​ അധിക സർവിസും ഉണ്ട്​.

അന്താരാഷ്ട്ര സർവിസുകൾ: പ്രതിവാര എയർ ട്രാഫിക് മൂവ്മെന്റ് (ATM) 224 ഫ്ലൈറ്റുകളിൽനിന്ന് 15 ശതമാനം വർധിച്ച് 258 ആയി ഉയരും. ഒമാൻ എയർ മസ്‌കത്തിലേക്ക് പ്രതിദിന സർവിസ് ആരംഭിക്കും. എയർ അറേബ്യ അബൂദബിയിലേക്ക് ആഴ്ചയിൽ അഞ്ച്​ അധിക സർവിസ്​ നടത്തും. എയർ ഇന്ത്യ എക്‌സ്​പ്രസും ശ്രീലങ്കൻ എയർലൈനും ദുബൈയിലേക്കും കൊളംബോയിലേക്കും പ്രതിവാരം രണ്ട് അധിക സർവിസ്​ ആരംഭിക്കും. എയർ ഇന്ത്യ എക്‌സ്‌പ്രസ് അബൂദബിയിലേക്കും മസ്‌കത്തിലേക്കും കുവൈത്ത്​ എയർവേയ്‌സ് കുവൈത്തിലേക്കും മാലിയിലേക്കും ആഴ്‌ചയിൽ ഒരു അധിക സർവിസ് ആരംഭിക്കും. മാൽദീവിയൻ എയർലൈൻസ് മാലിയിലേക്കും സർവിസ് തുടങ്ങും. പ്രതിവാര എ.ടി.എമ്മുകൾ-258. ഷാർജ-56, അബൂദബി-40, മസ്‌കത്ത്​-40, ദുബൈ-28, ദോഹ-22, ബഹ്‌റൈൻ -18, സിംഗപ്പൂർ-14, കൊളംബോ-12, കുവൈത്ത്-10, മാലി-8, ദമ്മാം-6, ഹനീമധൂ-4.

ആഭ്യന്തര സർവിസുകൾ: എ.ടി.എമ്മുകൾ 245നിന്ന് 34 ശതമാനം വർധിച്ച് 324 ആകും. ഇൻഡിഗോ ഹൈദരാബാദിലേക്ക് രണ്ടാം പ്രതിദിന സർവിസ് ആരംഭിക്കും. എയർ ഇന്ത്യയും വിസ്‌താരയും മുംബൈയിലേക്ക് ഒരു പ്രതിദിന സർവിസ് കൂടി തുടങ്ങും. ഇൻഡിഗോ ബംഗളൂരു വഴി പട്നയിലേക്കും പുണെ വഴി നാഗ്പൂരിലേക്കും സർവിസ്​ തുടങ്ങും. പ്രതിവാര സർവിസുകൾ: മുംബൈ-70, ബംഗളൂരു-58, ഡൽഹി-56, ഹൈദരാബാദ്-28, ചെന്നൈ-28, കണ്ണൂർ-14, കൊച്ചി-14, മുംബൈ-അഹ്​മദാബാദ്-14, ചെന്നൈ-കൊൽക്കത്ത-14, പുണെ-നാഗ്പൂർ-14,ബംഗളൂരു-പട്ന-14.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trivandrum international airportSummer services
News Summary - Trivandrum international airport summer services
Next Story