Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസന്ദീപ് നായര്‍...

സന്ദീപ് നായര്‍ സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയെന്ന്​ കസ്റ്റംസ്

text_fields
bookmark_border
സന്ദീപ് നായര്‍ സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയെന്ന്​ കസ്റ്റംസ്
cancel

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡി​പ്ലോ​മാ​റ്റി​ക് ബാേ​ഗ​ജ് വ​ഴി സ്വ​ർ​ണം ക​ട​ത്തി​യ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ സ​രി​ത്തി​െൻറ സു​ഹൃ​ത്ത് സ​ന്ദീ​പിേ​ല​ക്കും അ​ന്വേ​ഷ​ണം. ബി.ജെ.പി അനുഭാവിയായ ഇയാൾ , ഒ​ളി​വി​ൽ ക​ഴി​യു​ന്ന സ്വ​പ്​​ന സു​രേ​ഷി​​െൻറ ബി​നാ​മി​യാ​ണെന്നും അറിയുന്നു. സ്വ​പ്​​ന​ക്കൊ​പ്പം സ​ന്ദീ​പും ഒ​ളി​വി​ലാ​ണ്. ഇ​വ​ർ​ക്ക്​ വേ​ണ്ടി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​വ​ർ രാ​ജ്യം വി​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് നി​ഗ​മ​നം. ഇ​വ​ർ പോ​കാ​നി​ട​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം പ​രി​ശോ​ധ​ന ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. 

ഇ​തി​നി​ടെ, ബു​ധ​നാ​ഴ്ച സ​ന്ദീ​പി​െൻറ ഭാ​ര്യ സൗ​മ്യ​യി​ൽ​നി​ന്ന്​ ക​സ്​​റ്റം​സ് മൊ​ഴിെ​യ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട്ടു​നി​ന്ന്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് കൊ​ച്ചി​യി​ലെ ഓ​ഫി​സി​ലെ​ത്തി​ച്ചാ​യി​രു​ന്നു മൊ​ഴി​യെ​ടു​ക്ക​ൽ. സ​ന്ദീ​പി​ന് സ​രി​ത്തു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് സൗ​മ്യ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് മു​തി​ർ​ന്ന ക​സ്​​റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. ന​ഴ്സാ​യ സൗ​മ്യ കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്വ​ന്തം വീ​ട്ടി​ൽ​നി​ന്നാ​ണ് ജോ​ലി​ക്ക് പോ​യി​വ​ന്നി​രു​ന്ന​ത്. സൗ​മ്യ​ക്ക് കേ​സു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഇ​ട​ക്കി​ടെ സ​ന്ദീ​പ് വി​ദേ​ശ​യാ​ത്ര ന​ട​ത്തു​മാ​യി​രു​ന്നു. ഇ​തിെ​ന​ക്കു​റി​ച്ച് കൂ​ടു​ത​ലൊ​ന്നും അ​റി​യി​ല്ലെ​ന്നാ​ണ് സൗ​മ്യ​യു​ടെ മൊ​ഴി. മൊ​ഴി​യെ​ടു​ക്ക​ലി​നു​ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് ഇ​വ​രെ മ​ട​ക്കി അ​യ​ച്ചു. സ്വ​പ്ന​യു​ടെ​യും അ​ടു​ത്ത സു​ഹൃ​ത്താ​ണ് സ​ന്ദീ​പെ​ന്ന് ക​സ്​​റ്റം​സ് സ്ഥി​രീ​ക​രി​ച്ചു. 

സ​രി​ത്തി​നൊ​പ്പം എ​ല്ലാ സ്വ​ർ​ണ​ക്ക​ട​ത്തി​ലും ഇ​യാ​ളും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. സ്വ​പ്ന സു​രേ​ഷി​ന് പ​ങ്കാ​ളി​ത്ത​മു​ണ്ടെ​ന്ന് ആ​രോ​പ​ണ​മു​യ​ര്‍ന്ന കാ​ർ​ബ​ൺ ഡോ​ക്ട​ർ എ​ന്ന വ​ര്‍ക് ഷോ​പ്പി​െൻറ ഉ​ട​മ​യാ​ണ് സ​ന്ദീ​പ്. കാ​റു​ക​ളു​ടെ എ​ൻ​ജി​നി​ൽ​നി​ന്ന് കാ​ർ​ബ​ൺ മാ​ലി​ന്യം നീ​ക്കു​ന്ന സ്ഥാ​പ​ന​മാ​ണി​ത്. നെ​ടു​മ​ങ്ങാ​ട്ടും മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലും ശാ​ഖ​ക​ളു​ള്ള വ​ര്‍ക്​​ഷോ​പ്പി​ൽ സ്വ​പ്ന​ക്കും സ​രി​ത്തി​നും പ​ങ്കാ​ളി​ത്ത​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്നു. 
പെ​ട്ടെ​ന്നു​ള്ള സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ൽ അ​സ്വാ​ഭാ​വി​ക​ത ഉ​ണ്ടാ​യ​തി​​െൻറ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം സ​ന്ദീ​പി​ലേ​ക്ക് നീ​ണ്ട​ത്. അ​ടു​ത്തി​ടെ ഇ​യാ​ൾ ആ​ഡം​ബ​ര കാ​റും വാ​ങ്ങി​യി​രു​ന്നു. 

കാ​ർ​ബ​ൺ ഡോ​ക്ട​ർ എ​ന്ന സ്ഥാ​പ​ന​ത്തി‍​െൻറ ഉ​ദ്ഘാ​ട​ന​ത്തി​ന് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്​​ണ​ൻ​ എ​ത്തി​യ​തും വി​വാ​ദ​മാ​യി​രു​ന്നു. സ്വ​പ്ന​യാ​ണ് സ്പീ​ക്ക​റെ ച​ട​ങ്ങി​ന് ക്ഷ​ണി​ച്ച​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ള​റി​യാ​ൻ സ​രി​ത്തി​െൻറ ഫോ​ൺ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും പി​ടി​യാ​ലാ​കും​മു​മ്പ് വി​വ​ര​ങ്ങ​ൾ മു​ഴു​വ​ൻ ന​ശി​പ്പി​ച്ചി​രു​ന്നു. ഇ​ത് ക​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മം ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തു​ന്നു​ണ്ട്. 

സ​രി​ത്തി​നെ ക​സ്​​റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന്​ ക​സ്​​റ്റം​സ്​
കൊ​ച്ചി: സ്വ​ർ​ണം ക​ട​ത്തി​യ കേ​സി​ൽ  അ​റ​സ്​​റ്റി​ലാ​യ സ​രി​ത്തി​നെ  ഏ​ഴു​ദി​വ​സം​ ക​സ്​​റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന്​ ക​സ്​​റ്റം​സ്. ക​സ്​​റ്റം​സ്​ സൂ​പ്ര​ണ്ട്​ വി. ​വി​വേ​ക്​ എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ ചീ​ഫ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​ (സാ​മ്പ​ത്തി​കം) കോ​ട​തി​യി​ൽ ഇ​തി​നാ​യി അ​പേ​ക്ഷ ന​ൽ​കി. 

അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച കോ​ട​തി, പ്ര​തി​യെ വ്യാ​ഴാ​ഴ്​​ച ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച്​ ​െപ്രാ​ഡ​ക്​​ഷ​ൻ വാ​റ​ൻ​റ്​​ പു​റ​പ്പെ​ടു​വി​ച്ചു. തി​രു​വ​ന​ന്ത​പു​രം തി​രു​വ​ല്ലം സ്വ​ദേ​ശി​യാ​ണ്​ സ​രി​ത്ത്. വ്യാ​ഴാ​ഴ്​​ച പ്ര​തി​യെ ​ഹാ​ജ​രാ​ക്കി വാ​ദം കേ​ട്ട​ശേ​ഷ​മാ​വും ക​സ്​​റ്റ​ഡി​യി​ൽ ന​ൽ​കു​ന്ന കാ​ര്യം കോ​ട​തി തീ​രു​മാ​നി​ക്കു​ക.

Show Full Article
TAGS:
News Summary - TRIVANDRUM GOLD SMUGGLING sandeep nair
Next Story