തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു. സ്വർണം കടത്തിന് വ്യാജരേഖകള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ച ലാപ്ടോപ്പും വിവിധ ഓഫിസുകളുടെ സീലുകള്‍ നിര്‍മിക്കാനുള്ള ഉപകരണങ്ങളുമാണ് പിടിച്ചെടുത്തത്. സരിത്തിെൻറ സുഹൃത്തായ അഖിലിെൻറ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
നയതന്ത്ര ചാനലിലൂടെ ബാഗേജുകള്‍ എത്തിയാൽ കസ്റ്റംസ് ക്ലിയറന്‍സിന് സംസ്ഥാന സര്‍ക്കാറിെൻറ അനുമതി കൂടി അനിവാര്യമാണ്.
സംസ്ഥാന പൊതുഭരണ വകുപ്പില്‍നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് യു.എ.ഇ കോണ്‍സല്‍ വാങ്ങിയ ശേഷമാണ് കസ്റ്റംസ് ക്ലിയറന്‍സിന് സാധാരണ പോകാറുള്ളത്. ഈ സര്‍ട്ടിഫിക്കറ്റ് കസ്റ്റംസ് ക്ലിയറന്‍സ് ഉദ്യോഗസ്ഥരെ കാണിക്കുമ്പോള്‍ മാത്രമാണ് ബാഗേജ് പരിശോധനകള്‍ക്കുശേഷം വിട്ടുകൊടുക്കുക.
രണ്ടുവര്‍ഷം മുമ്പുവരെ ഇക്കാര്യങ്ങള്‍ കൃത്യമായി പാലിച്ചിരുന്നു. അതിനു ശേഷം ഒരു നടപടിയും പാലിച്ചിരുന്നില്ല. ഇതോടെ സര്‍ക്കാറിെൻറ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ വ്യാജമായി നിര്‍മിച്ച് കാര്‍ഗോ ക്ലിയറന്‍സിന് ഉപയോഗിച്ചെന്നാണ് സംശയം ഉയര്‍ന്നത്. ഇതു സ്ഥിരീകരിക്കുന്ന തരത്തിലുള്ള തെളിവുകളാണ് വെള്ളിയാഴ്ച അഖിലിെൻറ തിരുവല്ലെത്ത വീട്ടിൽനിന്ന് കസ്റ്റംസ് പിടികൂടിയത്. സരിത്തിെൻറ അടുത്ത സുഹൃത്താണ് അഖില്‍. ഇയാള്‍ വഴിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മിച്ചത്. ഇയാളെ കസ്റ്റഡിയിൽ എടുത്തതായാണ് വിവരം.
അതിനു ശേഷം യു.എ.ഇ കോൺസുലേറ്റിലെ ജീവനക്കാരുടെ വീടുകളിലും അറ്റാഷെയുടെ അമ്പലത്തറ പരവൻകുന്നിലുള്ള വീട്ടിലും പരിശോധന നടന്നു. കൂടുതൽ ജീവനക്കാരുടെ വീടുകളിലേക്ക് പരിശോധന വ്യാപിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.