കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസുമായി ബന്ധെപ്പട്ട് കോഴിക്കോട്ട് കസ്റ്റംസ് റെയ്ഡ്. എരഞ്ഞിക്കൽ സ്വദേശി സമജുവിെൻറ വീട്ടിലാണ് റെയ്ഡ് നടന്നത്.
ബുധനാഴ്ചയും ഇവിടെ റെയ്ഡ് നടന്നിരുന്നു. സമജു കസ്റ്റംസിെൻറ കസ്റ്റഡിയിലാണ്. മഞ്ചേരി സ്വദേശി അൻവർ, വേങ്ങര സ്വദേശി സെയ്ദ് അലി എന്നിവരും ഇന്ന് കസ്റ്റംസിെൻറ പിടിയിലായിട്ടുണ്ട്.
അതേസമയം, വിമാനത്താവളത്തിൽ സ്വർണം പിടിച്ചെടുത്ത ദിവസം പ്രതികളായ സ്വപ്ന സുരേഷും റമീസും ജലാലും തിരുവനന്തപുരത്ത് ഉണ്ടായിരുന്നതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്നാണ് ഇവർ തലസ്ഥാനത്തെ ഹെദർ ഫ്ലാറ്റിെൻറ പരിധിയിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയത്. രാവിലെ ഒമ്പത് മണി മുതൽ ഉച്ച 12.16 വരെയാണ് സ്വപ്ന അവിടെയുണ്ടായിരുന്നത്.