Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആത്മഹത്യയുടെ...

ആത്മഹത്യയുടെ വക്കിലെന്ന്​ സ്വപ്​ന സുരേഷ്​, മന്ത്രിമാരുമായി വ്യക്തിബന്ധമി​ല്ല

text_fields
bookmark_border
ആത്മഹത്യയുടെ വക്കിലെന്ന്​ സ്വപ്​ന സുരേഷ്​, മന്ത്രിമാരുമായി വ്യക്തിബന്ധമി​ല്ല
cancel

കൊച്ചി: താൻ ആത്മഹത്യയുടെ വക്കിലെന്ന വിശദീകരണവുമായി സ്വർണ​ക്കടത്ത്​ കേസിലെ മുഖ്യ ആസൂത്രകയെന്ന്​ കരുതുന്ന സ്വപ്​ന സുരേഷ്.​ താൻ സ്വർണക്കടത്ത് നടത്തിയിട്ടില്ല. ഡി​​േപ്ലാമാറ്റിക്​ ബാഗിൽ വന്ന സ്വർണവുമായി തനിക്ക്​ പങ്കില്ല. കോൺസുലേറ്റിലെ കാർഗോ ഡിപ്പാർട്ട്​മ​​​െൻറിൽ​ ജോലിചെയ്​തിട്ടില്ലെന്നും ഒളിവിൽനിന്ന്​ സ്വപ്​ന സുരേഷ്​ മാധ്യമങ്ങൾക്ക്​ നൽകിയ ശബ്​ദസന്ദേശത്തിൽ പറയുന്നു. മാറിനിൽക്കുന്നത്​ ഭയം കൊണ്ടാണെന്നും സന്ദേശത്തിൽ അവർ വ്യക്​തമാക്കി.

കോൺസൽ ജനറലി​​​​െൻറ അഡ്​മിനിസ്​ട്രേറ്റീവ്​ വർക്കർ മാത്രമാണ് ഞാൻ. ആ ജോലിയുടെ ഭാഗമായി ഒരുപാട്​ ഉന്നത ഉദ്യേഗസ്​ഥരുമായും മന്ത്രിമാരുമായും പ്രതിപക്ഷ നേതാക്കളുമായും ഒൗദ്യോഗിക കാര്യങ്ങൾക്ക്​ വേണ്ടി മാത്രം സംസാരിച്ചിട്ടുണ്ട്​. യു.എ.ഇ ജനറൽ പറയുന്ന ​ജോലിയല്ലാതെ മറ്റൊരു ജോലിയും താൻ ചെയ്​തിട്ടില്ല. യു.എ.ഇ കോൺസുലേറ്റിൽ ഒരു തിരിമറിയും നടത്തിയിട്ടില്ല. എല്ലാ മന്ത്രിമാരെയും പരിപാടിയിൽ ക്ഷണിച്ചിട്ടുണ്ട്​. ഉന്നത അധികാരികളെ ബന്ധപ്പെട്ടത്​ ജോലിയുടെ ഭാഗമായി മാത്രമാണ്​. ആശയ വിനിമയം കോൺസുലേറ്റ്​ ജനറലി​​​​െൻറ നിർദേശം അനുസരിച്ച്​ മാ​ത്രമാണ്​. 

മന്ത്രിമാരു​ടെയോ സ്​പീക്കറുടെയോ ഭവനങ്ങളിൽ കയറിയിറങ്ങിട്ടില്ല

മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, പ്രതിപക്ഷനേതാക്കൾ തുടങ്ങിയ ഒരുപാട്​ ഉന്നതരുമായി സംസാരിച്ചിട്ടുണ്ട്​. തികച്ചും ഔദ്യോഗികമായി മാത്രം. യു.എ.ഇ കോൺസുലേറ്റിലെ കോൺസൽ ജനറൽ പറയുന്നതല്ലാതെ വേറെ ഒരു രീതിയിലുള്ള ആശയവിനിമയം എ​​​​െൻറ വ്യക്​തിപരമായ കാര്യങ്ങൾക്കുവേണ്ടി ഞാൻ സംസാരിച്ചിട്ടില്ല. ജോലിയില്ലാത്ത ഒരനിയൻ, വിധവയായ ഒരമ്മ, എ​​​​െൻറ കുഞ്ഞുമക്കൾ ഇങ്ങനെ തുടങ്ങി വാടകവീട്ടിൽ കിടക്കുന്ന ത​​​​െൻറ ബന്ധുക്കളാരും ശിപാർശയിൽ ഒരു സർക്കാർ ജോലിയിലും നിയമിതരായിട്ടില്ല. ഞാൻ ഒരു മുഖ്യമന്ത്രിയുടെയോ ഹോണറബ്​ൾ സ്​പീക്കറുടെയോ മറ്റു മന്ത്രിമാരുടെയോ ഓഫിസിലോ ഔദ്യോഗിക ഭവനങ്ങളിലോ കയറിയിറങ്ങി ഫയലുകളോ കരാറുകളോ പദ്ധതിക​ളോ ഒന്നും ഒപ്പിട്ടിട്ടില്ല. ഒന്നിനുംസാക്ഷിയായിട്ടില്ല. യു.എ.ഇയിൽനിന്ന്​ വി.വി.ഐ.പികൾ വരു​േമ്പാൾ അവരെ പിന്തുണക്കുകയാണ്​ എ​​​​െൻറ ജോലി.

ആത്മഹത്യക്ക്​ വിട്ടുകൊടുക്കരുത്​

എന്നെ ആത്മഹത്യക്ക്​ വിട്ടുകൊടുക്കരുത്​. ഞാനും എ​​​​െൻറ കുടുംബവും ആത്മഹത്യചെയ്​താൽ അതി​​​​െൻറ ഉത്തരവാദിത്തം നിങ്ങൾ ഒാരോരുത്തർക്കുമായിരിക്കും. തന്നെയും കുടുംബത്തെയും എല്ലാവരും കൂടി ആത്മഹത്യയുടെ വക്കിലെത്തിച്ചതായും സ്വപ്​ന സുരേഷ്​ പറയുന്നു.

ആകെയുള്ള ഇടപെടൽ ഡിപ്ലോമാറ്റിക്​ കാർ​േഗായിൽ എ.സിയെ വിളിച്ച്​ സംസാരിച്ച്​ അതൊന്ന്​ ക്ലിയർ ചെയ്യണേ എന്നു​ പറഞ്ഞു. പിന്നീടുണ്ടായ ഒരു സംഭവത്തിനും ഞാൻ സാക്ഷിയല്ല. ഇത്​ ജനങ്ങൾ അറിയണം.  ഞാനെന്ന സ്​ത്രീയെ, അമ്മയെ ഇത്രയും ഫ്രെയിം ചെയ്​ത്​ മുഖ്യമന്ത്രിയും സ്​പീക്കറും ബാക്കിയുള്ള രാഷ്​ട്രീയ പ്രവർത്തകരെയും ചേർത്തുവെച്ച്​ പറഞ്ഞു പ്രചരിപ്പിക്കുന്നു. എന്നെ ഞാൻ അല്ലാതെയാക്കി. എന്നെയും എ​​​​െൻറ കു​ടുംബത്തെയും ആത്മഹത്യയുടെ വക്കിൽ കൊണ്ടുനിർത്തി. 

ഡിപ്ലോമാറ്റിക്​ കാർഗോയിൽ സ്വർണം കടത്തിയ എല്ലാവരെയും പിടികൂടണം. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ നിൽക്കാതെ അന്വേഷണവുമായി മു​ന്നോട്ടുപോകണം. സ്വപ്​നയുടെ മകൾ എസ്​.​എഫ്​.​െഎ ആണെന്ന്​ പറയുന്നു. എ​​​​െൻറ മോളെ ആരെയെങ്കിലും കണ്ടി​ട്ടുണ്ടോ. എല്ലാ സൗകര്യങ്ങളും നൽകിയാണ്​ ഞാൻ മകളെ വളർത്തുന്നതെന്നും സ്വപ്​ന വിശദീകരിച്ചു.

കോൺസുലേറ്റി​​​​െൻറ നിർദേശം അനുസരിക്കുക മാ​ത്രം ചെയ്​തു

ഡിപ്ലോമാറ്റി​​​​െൻറ കാർഗോ ക്ലിയറാകാൻ താമസിച്ചപ്പോൾ ആവശ്യപ്പെട്ട പ്രകാരം അന്വേഷിക്കുകയായിരുന്നു. ഡിപ്ലോമാറ്റാണ്​ എന്നെ വിളിച്ചത്​. എ​​​​െൻറ റോൾ എന്താണെന്ന്​ അറിയണം. കോൺസുലേറ്റി​​​​െൻറ നിർദേശം അനുസരിക്കുക മാ​ത്രമാണ്​ ചെയ്​തത്​. കരാറുകളുടെയും മീറ്റിങ്ങുകളുടെയും സത്യാവസ്​ഥ അന്വേഷിക്കണം. ഒൗദ്യോഗിക ചടങ്ങുകളുടെയും പരിപാടികളുടെയും ചിത്രങ്ങൾ ഉണ്ട്​. രാഷ്​ട്രീയ നേതൃത്വവുമായി ഇടപ്പെട്ടതും ജോലി ചെയ്​തതി​​​​െൻറ ഭാഗമായാണ്​. യു.എ.ഇ എനിക്ക്​ ജീവനാണ്​. യു.എ.ഇയിൽ ജനിച്ചുവളർന്ന ഒരാളാണ്​ ഞാൻ. മറ്റൊന്നിലും പങ്കില്ല. 

ഞാൻ ഏത്​ മുഖ്യ​​​െൻറ കൂടെ, ഏത്​ നൈറ്റ്​ക്ലബിൽ ഉണ്ടായിരുന്നുവെന്ന്​ തെളിയിക്കാമോ? 

എന്നെ ഇഷ്​ടമില്ലാത്തവരും ശത്രുക്കളും മറ്റും പറയുന്നതുകേട്ട്​ ഞാൻ കീഴടങ്ങാറില്ല. എനിക്ക്​ ഒരുലക്ഷം രൂപ സ്​പേസ്​ പാർക്ക്​ തന്നു എന്ന്​ നിങ്ങൾ പറയുന്നു. എനിക്ക്​ അതിനേക്കാൾ കൂടുതൽ ശമ്പളമുണ്ടായിരുന്നു യു.എ.ഇ കോൺസുലേറ്റിൽ. എനിക്ക്​ സേവിങ്​സ്​ ഒന്നുമില്ല. ഞാൻ ആ പൈസ മുഴുവൻ ഒരുമാസം ചെലവാക്കി എ​​​െൻറ മക്കൾക്ക്​ നല്ല ഭക്ഷണവും വസ്​ത്രവും എല്ലാം കൊടുത്തുതന്നെയാണ്​ വളർത്തുന്നത്​. അവർ യു.എ.ഇയിൽ ജീവിക്കേണ്ടവരാണ്​. ഇപ്പോൾ കേരളത്തിൽ വളരു​േമ്പാഴും ഞാൻ എല്ലാം കൊടുത്താണ്​ അവരെ വളർത്തുന്നത്​. 
മുഖ്യന്മാരോടൊപ്പം ഞാൻ ക്ലബുകളിലും മറ്റും കയറിയിറങ്ങി നടക്കുന്നു എന്നാണ്​ പ്രചരിപ്പിക്കുന്നത്​. ഞാൻ ഏത്​ മുഖ്യ​​​െൻറ കൂടെ ഏത്​ നൈറ്റ്​ക്ലബിൽ ഉണ്ടായിരുന്നുവെന്ന്​ ഒന്ന്​ തെളിയിക്കാമോ? പറയു​​േമ്പാ​ഴേക്ക്​ അത്​ മുഖ്യമന്ത്രിയെ ബാധിക്കില്ല. നിങ്ങൾ പറയുന്ന മുഖ്യന്മാരെയും ബാധിക്കില്ല. കാരണം, അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. 

മന്ത്രിമാരെ ഇൻവെസ്​റ്റിഗേറ്റ്​ ചെയ്​താൽ നിങ്ങൾ തോറ്റുപോകും

എ​​​െൻറ പിന്നിൽ ഒരു മുഖ്യമന്ത്രിയോ ഒരു ഐ.ടി സെക്രട്ടറിയോ അല്ലെങ്കിൽ ഈ പറയുന്ന ഹോണറബ്​ൾ സ്​പീ​ക്കറോ അല്ലെങ്കിൽ മറ്റു മന്ത്രി​മാരോ ഉ
ണ്ടാ? എല്ലാ മന്ത്രിമാരുമായും ഇടപെട്ടിട്ടുണ്ട്​ ഞാൻ. എല്ലാ മന്ത്രിമാരെയും ഔദ്യോഗിക ചടങ്ങുകൾക്ക്​ ക്ഷണിച്ചിട്ടുണ്ട്​. ഓരോ മന്ത്രിമാരെക്കുറിച്ചും നിങ്ങൾ അന്വേഷിക്ക്​. അവർ നല്ല സ്​പീഡോടെ, നല്ല ധൈര്യത്തോടെ തന്നെ മു​േന്നാട്ടുപോകും. കാരണം അവരെ ഇൻവെസ്​റ്റിഗേറ്റ്​ ചെയ്​താലും നിങ്ങൾ തോറ്റുപോകും. എന്നെയും നിങ്ങൾ ഇൻവെസ്​റ്റിഗേറ്റ്​ ചെയ്​തോ. എനിക്ക്​ ആരെങ്കിലുമായിട്ട്​ വഴിവിട്ട ബന്ധമുണ്ടെ​ന്നോ, ഞാൻ എന്തൊക്കെ കരാറുകളിൽ ഒപ്പിടീച്ചിട്ടുണ്ടെന്നോ, ഏതൊക്കെ വലിയ വലിയ മീറ്റിങ്ങുകളിൽ പ​​ങ്കെടുത്തിട്ടുണ്ടെന്നോ എന്നതൊക്കെ അന്വേഷിക്ക​ട്ടെ. ഇതി​​​െൻറയൊക്കെ സത്യങ്ങൾ അന്വേഷിക്ക​്​. മീഡിയ എല്ലാ കുടുംബത്തിനെയും നശിപ്പിക്കാൻ നടക്കുകയാണ്​. ഒരു കാരണവുമില്ലാതെ. ആർക്കോവേണ്ടി ചെയ്യുന്നത്​. ഇത്​ നല്ലതിനല്ല. ഇതുപോലെ ഒരുപാട്​ സ്വപ്​നകൾ മരിക്കുന്നുണ്ടീ നാട്ടിൽ. 

ഇതെ​​​െൻറ എളിയ ​അപേക്ഷ...

ഇതെ​​​െൻറ എളിയ ​അപേക്ഷയാണ്​. അതു സ്വീകരിച്ചാൽ നിങ്ങൾക്ക്​ ഒരു അമ്മയെയും അച്​ഛനെയും രണ്ടു മക്കളെയും രക്ഷപ്പെടുത്താൻ പറ്റും. നിങ്ങൾക്ക്​ ഇ​േപ്പാൾ ഭരിക്കുന്ന മന്ത്രിസഭയെ ഒന്നും ചെയ്യാൻ കഴിയില്ല. കാരണം, അവരാരും എന്നെ സപ്പോർട്ട്​ ചെയ്യാൻ ഇല്ല. അവരെ ആരെയും എനിക്കറിയില്ല. യു.എ.ഇ കോൺസുലേറ്റിലെ സെക്രട്ടറിയുടെ മുഖംപോലും അവർക്ക്​ ഓർമയുണ്ടാവില്ല. അവർക്ക്​ ഓർമയുള്ളത്​ കോൺസൽ ജനറലിനെ മാത്രമായിരിക്കും. 

 

Show Full Article
TAGS:
News Summary - trivandrum Gold Smuggling Case Swapna Suresh Message -kerala news
Next Story