Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

സ്വ​ര്‍ണ​ക്ക​ട​ത്ത്: സ്വപ്​നയുടെ ഭര്‍ത്താവിന്​ പങ്ക്​ ?

text_fields
bookmark_border
സ്വ​ര്‍ണ​ക്ക​ട​ത്ത്: സ്വപ്​നയുടെ ഭര്‍ത്താവിന്​ പങ്ക്​ ?
cancel

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍ണ​ക്ക​ട​ത്തിൽ സ്വ​പ്‌​ന സു​രേ​ഷി​​െൻറ ഭ​ര്‍ത്താ​വി​നും പ​ങ്കെ​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. സ്വ​ർ​ണ​ക്ക​ട​ത്തി​നാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്താ​ൻ ഫ്ലാ​റ്റി​ൽ മു​റി​യെ​ടു​ത്ത​ത് സ്വ​പ്ന​യു​ടെ ഭ​ർ​ത്താ​വ് ജ​യ​ശ​ങ്ക​റു​ടെ പേ​രി​ലാ​യി​രു​ന്നെ​ന്നാ​ണ്​ വി​വ​രം.  

ജ​യ​ശ​ങ്ക​ര്‍ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​ത​വ​ണ ക​ള്ള​ക്ക​ട​ത്ത് സം​ഘ​വു​മൊ​ത്തു​ള്ള ച​ര്‍ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​െ​ത്ത​ന്നും ഫ്ലാ​റ്റി​ലെ മു​റി​യി​ൽ താ​മ​സി​ച്ചി​ട്ടു​ണ്ടെ​ന്നും ക​സ്​​റ്റം​സ് ക​ണ്ടെ​ത്തി​. ജ​യ​ശ​ങ്ക​റി​​െൻറ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡും ല​ഭി​ച്ചു. ശി​വ​ശ​ങ്ക​റി​​െൻറ ബ​ന്ധു​വെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​യാ​ൾ ക​ഴി​ഞ്ഞി​രു​ന്ന​ത​ത്രേ. പേ​രി​ലെ സാ​മ്യ​വും ഇ​തി​ന് സ​ഹാ​യ​ക​മാ​യി. ശി​വ​ശ​ങ്ക​റെ ചോ​ദ്യം​ചെ​യ്ത​തി​ൽ​നി​ന്ന്​ ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ം ല​ഭി​ച്ചി​ട്ടു​ണ്ട്.  

സ്വ​പ്ന​യെ മൂ​ന്നാ​മ​ത് വി​വാ​ഹം ചെ​യ്ത​യാ​ളാ​ണ് ജ​യ​ശ​ങ്ക​റെ​ന്നാ​ണ് വി​വ​രം. ആ​ദ്യം ഗ​ൾ​ഫി​ലെ ഒ​രു വ്യ​വ​സാ​യി​യെ​യും പി​ന്നീ​ട് സി​നി​മാ​താ​ര​വും സാ​മു​ദാ​യി​ക സം​ഘ​ട​ന​യു​ടെ കീ​ഴി​ലു​ണ്ടാ​യി​രു​ന യു​വ​ജ​ന വി​ഭാ​ഗ​ം നേ​താ​വു​മാ​യി​രു​ന്ന വ്യ​ക്തി​യെ​യും സ്വ​പ്ന വി​വാ​ഹം ക​ഴി​ച്ചി​ട്ടു​ണ്ട്. അ​തി​ന് ശേ​ഷ​മാ​ണ് ജ​യ​ശ​ങ്ക​ർ സ്വ​പ്ന​യെ വി​വാ​ഹം ചെ​യ്ത​ത്.

Show Full Article
TAGS:nia 
News Summary - Trivandrum gold smuggling case- swapna husband-Kerala news
Next Story