Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണക്കടത്തുകേസിൽ...

സ്വർണക്കടത്തുകേസിൽ ഒരാളെകൂടി കസ്​റ്റഡിയിലെടുത്തതായി സൂചന

text_fields
bookmark_border
സ്വർണക്കടത്തുകേസിൽ ഒരാളെകൂടി കസ്​റ്റഡിയിലെടുത്തതായി സൂചന
cancel

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത്​ കേസിൽ ഒരാളെകൂടി കസ്​റ്റഡിയിലെടുത്തതായി സൂചന. സ്വർണക്കടത്തിലെ ഇടനിലക്കാരനാണ്​ ഇയാളെന്നാണ്​ വിവരം. ഇയാളെ കൊച്ചിയിലെ കസ്​റ്റംസ്​ ഓഫിസിൽ എത്തിച്ചു. കേസുമായി ബന്ധ​െപ്പട്ട്​ അഞ്ചാമത്തെയാളാണ്​ കസ്​റ്റഡിയിലാകുന്നത്​. 

ഞായറാഴ്​ച രാവിലെ മലപ്പുറം പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശി റമീസിനെ കസ്​റ്റഡിയിലെടുത്തിരുന്നു. ശേഷം റമീസിനെയും ആദ്യം പിടിയിലായ സരിത്തിനെയും ഒരുമിച്ച്​ ചോദ്യം ചെയ്​തതായും വിവരമുണ്ട്​. 

അതേസമയം സ്വർണക്കടത്തുകേസിലെ പ്രധാനപ്രതികളായ സ്വപ്​ന സുരേഷിനെയും സന്ദീപ്​ നായരെയും കൊച്ചിയിലെ എൻ.ഐ.എ ആസ്​ഥാനത്ത്​ എത്തിച്ചിരുന്നു. ആലുവ ജനറൽ ആശുപത്രിയിൽ എത്തിച്ച്​ ആരോഗ്യപരിശോധന നടത്തിയ ശേഷമാണ്​ ഇരുവരെയും എൻ.ഐ.എ ആസ്​ഥാനത്ത്​ എത്തിച്ചത്​. 
 

Show Full Article
TAGS:Gold smuggling case nia 
News Summary - Trivandrum Gold Smuggling Case One More Person In Custody -Kerala news
Next Story