Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണക്കടത്ത്:...

സ്വർണക്കടത്ത്: പ്രതികളുടെ ഭാര്യമാരുടെ രഹസ്യമൊഴിയെടുക്കും

text_fields
bookmark_border
sarith-swapna.jpg
cancel

കൊച്ചി: വിവാദമായ സ്വർണക്കടത്ത് കേസിൽ  പ്രതികളുടെ ഭാര്യമാരുടെ രഹസ്യമൊഴിയെടുക്കും. ഒന്നാംപ്രതി സരിത്തിന്‍റെയും നാലാം പ്രതി സന്ദീപ് നായരുടെയും ഭാര്യമാരുടെ മൊഴികളാണ് രേഖപ്പെടുത്തുക. പ്രതികൾക്ക് എതിരെ നിർണായക തെളിവ് ലഭിച്ചത് ഭാര്യമാരുടെ മൊഴിയിലൂടെയാണ്. പ്രതികൾ പതിനഞ്ചോളം പേരെ വിളിക്കാറുണ്ടെന്നും മൊഴിയുണ്ട്. ഈ പതിനഞ്ചുപേരും നീരീക്ഷണത്തിലാണ്. സാക്ഷിയായ സ്ത്രീകളുടെ ജീവന് സംരക്ഷണം നൽകാൻ എൻ.ഐ.എ നടപടി തുടങ്ങി.

അതേസമയം, കേരളത്തിലെ കോൺസുലേറ്റി​​​​​െൻറ വിലാസത്തിൽ സ്വർണം എത്തിയത്​ സംബന്ധിച്ച്​ യു.എ.ഇ അന്വേഷണം ഉൗർജിതമാക്കി. രാജ്യത്തി​​​​​െൻറ സൽപ്പേരിന്​ കളങ്കം വരുന്ന രീതിയിൽ നടന്ന സംഭവത്തിന്​ പിന്നിൽ പ്രവർത്തിച്ചവരും സഹായിച്ചവരും ആരെന്ന്​  കണ്ടെത്തുന്നതിനാണ്​ യു.എ.ഇയുടെ അന്വേഷണം. കോൺസുലേറ്റി​​​​​െൻറ വിലാസത്തിലുള്ള കാർഗോ ബാഗേജിൽ സ്വർണം എത്തിയതിനെ ഡിപ്ലോമാറ്റിക്​ ബാഗേജ്​ എന്ന്​ കരുതാനാവില്ല എന്ന വിലയിരുത്തലിലാണ്​ അധികൃതർ. ഇക്കാര്യം ഇന്ത്യയെ അറിയിക്കും. 

കോൺസുലേറ്റിലെ  ഒരു ഉദ്യോഗസ്ഥ​​​​​െൻറ വിലാസത്തിൽ മറ്റൊരു വ്യക്​തി അയച്ച പാക്കേജിന്​ ഡിപ്ലോമാറ്റിക്​ ഇമ്യൂണിറ്റി ഇല്ല എന്നും അധികൃതർക്ക്​ ഉത്തരവാദിത്വം ഇല്ല എന്നും നയതന്ത്ര വിദഗ്​ധർ വ്യക്​തമാക്കുന്നു. നയതന്ത്ര ഉദ്യോഗസ്ഥർക്ക് വ്യക്തിപരമായി എത്തുന്ന കാർഗോക്കും രാജ്യങ്ങൾ പ്രത്യേക പരിഗണന നൽകാറുണ്ട്. അതൊരു കീഴ്‌വഴക്കമാണ്.  അതിനപ്പുറത്തേക്കുള്ള പരിഗണന ആ ബാഗേജിന് നൽകേണ്ടതില്ല എന്നാണ് യു.എ.ഇയുടെ നിലപാട്.

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssarith
News Summary - Trivandrum gold smuggling case- Kerala news
Next Story