തിരുവനന്തപുരം: സ്വർണക്കടത്ത് േകസിൽ പങ്കാളികളായ ഉന്നതർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം കനപ്പിക്കുന്നു. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് ധർണ നടത്തി. ഡി.സി.സിയുടെ നേതൃത്വത്തിൽ കോഴിക്കോട് കലക്ടറേറ്റ് ഉപരോധിച്ചു.

നെടുമങ്ങാട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച്
കൊച്ചിയിലും കോഴിക്കോടും െക.എസ്.യു പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയെൻറ കോലം കത്തിച്ചു. കള്ളക്കടത്ത് കേസിൽ പ്രതിയായ സന്ദീപ് നായരുടെ തിരുവനന്തപുരം നെടുമങ്ങാട്ടെ വർക്ഷോപ്പിലേക്ക് യൂത്ത് കോൺഗ്രസിെൻറ നേതൃത്വത്തിൽ പ്രകടനം നടത്തി.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എറണാകുളത്ത് കമീഷണർ ഓഫിസിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു -അഷ്കർ ഒരുമനയൂർ
സംസ്ഥാന പാത ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. ബി.ജെ.പിയുടെ നേതൃത്വത്തിലും വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം അരങ്ങേറി.