തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ബന്ധമുണ്ടെന്ന് ആരോപണവിധേയനായ മുൻ ഐ.ടി സെക്രട്ടറി ശിവശങ്കറിെൻറ ഫ്ലാറ്റിലെ രണ്ടുജീവനക്കാരെ ചോദ്യം ചെയ്യാനായി കസ്റ്റംസ് വിളിപ്പിച്ചു. ഫ്ലാറ്റിലെ കാര്യസ്ഥനെയും സെക്യൂരിറ്റി ജീവനക്കാരനെയുമാണ് മൊഴിയെടുക്കാൻ കൊണ്ടുപോയത്.
സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സരിത് എന്നിവർ ശിവശങ്കറിെൻറ ഫ്ലാറ്റ് സന്ദർശിക്കാറുണ്ടോ, ഇവരെ പരിചയമുണ്ടോ എന്നീ കാര്യങ്ങൾ അന്വേഷിക്കാനാണ് ജീവനക്കാരെ വിളിപ്പിച്ചത്. ഫ്ലാറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം കസ്റ്റംസ് ശേഖരിക്കുന്നുണ്ട്.
സെക്രട്ടേറിയറ്റിന് സമീപത്തെ ഈ ഫ്ലാറ്റിൽ ഇന്നലെയും ഇന്നുമായി രണ്ടുതവണ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. അതേസമയം പരിശോധനയെക്കുറിച്ച് പ്രതികരിക്കാനാവില്ലെന്ന് ശിവശങ്കർ പ്രതികരിച്ചു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണത്തെതുടർന്ന് ശിവശങ്കറിനെ ഐ.ടി സെക്രട്ടറി, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്നീ പദവികളിൽനിന്ന് നേരത്തേ സർക്കാർ നീക്കിയിരുന്നു.
Latest Video: