കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്ന എഞ്ചിനീയറിങ് വിദ്യാർഥി മരിച്ച നിലയിൽ
text_fieldsതിരുവനന്തപുരം: കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്ന ഭിന്നശേഷിക്കാരനായ എഞ്ചിനീയറിങ് വിദ്യാർഥിയെ തൂങ്ങിമരിച ്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ഗവൺമെൻറ് എഞ്ചിനീയറിങ് കോളജിലെ ഒന്നാം വർഷ സിവിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി രതീഷിനെയാണ് കോളജിലെ ശുചിമുറിക്കുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
നെയ്യാറ്റിൻകര വഴുതൂർ സ്വദേശിയായ രതീഷിനും അമ്മക്കും പ്രദേശത്തെ കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രതീഷിനെ കഞ്ചാവ് മാഫിയ സംഘത്തില്‍ പെട്ടവർ മർദ്ദിച്ചതായും ആരോപണമുണ്ട്. വെള്ളിയാഴ്ച മുതൽ കാണാതായതായി കോളജ് അധികൃതർ തന്നെ പറയുന്നു.
കോളജ് അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. രാവിലെ പോസ്റ്റുമോർട്ടത്തിന് ശേഷം നെയ്യാറ്റിൻകരയിലെ വീട്ടിലേക്ക് കൊണ്ടുപോകും. കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നതടക്കം സംഭവങ്ങൾ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
