Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോർപറേഷൻ കത്ത്​...

കോർപറേഷൻ കത്ത്​ വിവാദം: കേസ്​ തള്ളാനാകില്ലെന്ന്​ ഓംബുഡ്​സ്​മാൻ

text_fields
bookmark_border
Arya Rajendran
cancel

തിരുവനന്തപുരം: കോർപറേഷൻ കത്ത് വിവാദത്തിൽ നടപടി ആവശ്യപ്പെട്ട് മേയർക്കെതിരെ യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ സുധീർഷാ പാലോട് തദ്ദേശസ്വയംഭരണ ഓംബുഡ്സ്​മാന് നൽകിയ കേസിൽ വാദം കേട്ടു. ഹൈകോടതി കേസ് തള്ളിയ സാഹചര്യത്തിൽ ഓംബുഡ്സ്​മാന് മുന്നിലുള്ള കേസും തള്ളണമെന്ന കോർപറേഷൻ സെക്രട്ടറിയുടെ ആവശ്യം ഓംബുഡ്​സ്​മാൻ ജസ്റ്റിസ് പി.എസ്​. ഗോപിനാഥൻ നിരസിച്ചു.

ഹൈകോടതി തള്ളിയതുകൊണ്ട് ഓംബുഡ്​സ്​മാൻ കേസ് തള്ളണമെന്നില്ലെന്ന്​ അദ്ദേഹം പറഞ്ഞു. ഹൈകോടതി തള്ളിയ കേസിന്​ ഓംബുഡ്സ്​മാൻ പരിഗണിക്കുന്ന കേസുമായി ബന്ധമില്ലെന്ന്​ അദ്ദേഹം വ്യക്തമാക്കി.

ആനാവൂർ നാഗപ്പനെ പ്രതിചേർക്കണമെന്നും പരാതിക്കാരൻ വാദിച്ചു. കത്തിന്റെ ഉറവിടം സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാനും അതിനുശേഷം പരിഗണിക്കാമെന്നും ഓംബുഡ്​സ്​മാൻ പറഞ്ഞു. കേസ് ഫെബ്രുവരി 22ന്​ വിചാരണക്കായി മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trivandrum CorporationOmbudsmanletter controversy
News Summary - Trivandrum Corporation letter controversy: Ombudsman says case cannot be dismissed
Next Story