Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ അദാനിയെ...

സർക്കാർ അദാനിയെ രഹസ്യമായി സഹായിക്കുന്നുവെന്ന് പ്രതിപക്ഷം

text_fields
bookmark_border
സർക്കാർ അദാനിയെ രഹസ്യമായി സഹായിക്കുന്നുവെന്ന് പ്രതിപക്ഷം
cancel

തി​രു​വ​ന​ന്ത​പു​രം: അന്താരാഷ്ട്ര വി​മാ​ന​ത്താ​വ​ള വിഷയത്തിൽ സംസ്ഥാന സർക്കാർ ജനങ്ങളെ വഞ്ചിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്രിമിനൽ ഗൂഢാലോചനയും ദുരൂഹ ഇടപാടുമാണ് നടന്നത്. സർക്കാറിന്‍റെ ഇരട്ടത്താപ്പാണിതെന്നും ചെന്നിത്തല ആരോപിച്ചു.

പരസ്യമായി അദാനിയെ എതിർക്കുന്നു. രഹസ്യമായി സഹായിക്കുന്നു. സംസ്ഥാന താൽപര്യം മുൻനിർത്തി പ്രമേയത്തെ പിന്തുണക്കുന്നതായും ചെന്നിത്തല വ്യക്തമാക്കി.

വിമാനത്താവള വിഷയത്തിൽ പ്രതിപക്ഷത്തിന് വെപ്രാളത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. അവരവരുടെ ശീലം വെച്ച് മറ്റുള്ളവരെ അളക്കുന്നു.

സർക്കാറിന്‍റെ അഭ്യർഥന കേന്ദ്ര സർക്കാർ അവഗണിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം അ​ദാ​നി​ക്ക്​ ന​ൽ​കി​യ​തി​നെ​തി​രെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്ര​മേ​യം പ്രതിപക്ഷ നേതാവ് പിന്തുണച്ചു.

Show Full Article
TAGS:trivandrum Airport kerala Assembly Joint Resolution 
Next Story