കുടുംബാംഗങ്ങളുമൊത്ത് കടലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
text_fieldsവാടാനപ്പള്ളി. ഇടശേരി ബീച്ചിൽ കുടുംബാംഗങ്ങളുമൊത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. എടരിക്ക ോട് നായരുപടിക്കൽ മുഹമ്മദ് ഷരീഫിെൻറ മകൻ സബീഹ് (21) ആണ് മരിച്ചത്. കുറ്റിപ്പുറം കെ.എം.സി.ടി കോളജിലെ ഡിഗ്രി വിദ്യാ ർഥിയാണ്.
വ്യാഴാഴ്ച വൈകീട്ട് എത്തിയ കുടുംബം സുഹൃത്തിെൻറ റിസോർട്ടിൽ താമസിച്ച് വെള്ളിയാഴ്ച്ച രാവിലെ ഒമ്പതോടെയാണ് കടലിൽ കുളിക്കാനിറങ്ങിയത്. മുഹമ്മദ് ഷരീഫും രണ്ട് മക്കളും കുളിക്കാനിറങ്ങിയപ്പോൾ സബീഹ് ചുഴിയിൽ കുടുങ്ങി മുങ്ങിത്താഴ്ന്നു. വീട്ടുകാർ നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി കടലിൽ തിരച്ചിൽ നടത്തി.
30 മിനിറ്റിന് ശേഷം സബീഹിെന കണ്ടെടുത്ത് വാടാനപ്പള്ളി പൊലീസിെൻറ ജീപ്പിൽ തൃത്തല്ലൂർ ഗവ. ആശുപത്രിയിലും പിന്നീട് ചാവക്കാട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. അപകടം ഉണ്ടായ സ്ഥലത്തിന് തൊട്ടടുത്താണ് കഴിഞ്ഞ മാസം 16 ന് കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ വാടാനപ്പള്ളി സ്വദേശി മേഘനാഥൻ മുങ്ങിമരിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
