Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആളൊ​ഴിഞ്ഞ്​...

ആളൊ​ഴിഞ്ഞ്​ പൂരപ്പറമ്പ്​

text_fields
bookmark_border
trisur-poora-nagari.jpg
cancel
camera_alt??????????? ??????? ????? ?????? ???????

തൃശൂർ: സൂചി കുത്താനിടയില്ലാത്ത വിധം പുരുഷാരം നിറഞ്ഞുനിൽക്കുമായിരുന്ന പൂര ദിനമായ ശനിയാഴ്​ച തൃശൂർ തേക്കിൻ കാട്​ ഏറെക്കുറെ ശൂന്യമായിരുന്നു. രാവിലെ വെയിലെത്തും മു​േമ്പ എത്താറുള്ള കണിമംഗലം ശാസ്​ത്രാവ്​ വടക്കുന്നാഥനെ കണ്ടില്ല. മഠത്തിൽ വരവി​​​െൻറ പഞ്ചവാദ്യവും ഇലഞ്ഞിതറക്കലിലെ പാണ്ടിയും മുഴങ്ങിയില്ല. കുടമാറ്റത്തി​​​െൻറ ദൃശ്യപ്പെരുക്കവും പുല​ർച്ചെയുള്ള വർണമഴയും ഓർമയിലാണ്​ ഇത്തവണ. 

കോവിഡി​​​െൻറ പശ്​ചാത്തലത്തിൽ താന്ത്രികച്ചടങ്ങിലൊതുക്കി രാവിലെ ഒൻപതോടെ തിരുവമ്പാടിയും പാറമേക്കാവും നടയടച്ചു. തേക്കിൻകാട്​ വിജനമായി. അപൂർവം ചിലർ മാസ്​കും ധരിച്ച്​ പുറമെനിന്ന്​ ക്ഷേത്രം ദർശിച്ച്​ മടങ്ങി. ഇത്തവണ  ഇങ്ങനെയാണ്​ പൂരം.ഇതിനുമുമ്പ് 1962 ൽ ഇന്ത്യ- ചൈന യുദ്ധകാലത്തായിരുന്നു തൃശൂർ പൂരം റദ്ദാക്കിയത്.

പൂ​രം ചടങ്ങിലൊതുക്കിയ ചരിത്രമുണ്ടെങ്കിലും ഒരാനപ്പുറത്തെ എഴുന്നള്ളിപ്പ്​ പേരിന്​ നടത്തിയിരുന്നു. ഇത്തവണ അതും ഉണ്ടായില്ല. പാറമേക്കാവ്​ ദേവസ്വം അതിനുള്ള അനുമതിക്ക്​ ശ്രമിച്ചെങ്കിലും നടന്നില്ല. പൂരത്തിൽ പങ്കാളികളായ എട്ടുഘടക ​ക്ഷേത്രങ്ങളും നിത്യചടങ്ങുകൾക്ക്​ ശേഷം അടഞ്ഞുതന്നെ കിടന്നു. അടുത്ത വർഷം പൂ​രം കെ​​ങ്കേമമാക്കാമെന്ന പ്രതീക്ഷയിലാണ്​ പൂരം നടത്തിപ്പുകാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstrissur poorammalayalam newsThrissur Newslock down
News Summary - trissur pooram without people -kerala news
Next Story