Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃശൂർ മനക്കൊടിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

text_fields
bookmark_border
തൃശൂർ മനക്കൊടിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു
cancel

തൃശൂർ: മനക്കൊടിയില്‍ കാര്‍ നിയന്ത്രണംവിട്ട്  തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. പഴുവില്‍ സ്വദേശി ജിത്ത് (38) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നതെന്ന് കരുതുന്നു.

രാവിലെ വഴിയാത്രക്കാരാണ് തോട്ടിലേക്ക് മറിഞ്ഞ നിലയില്‍ കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കാറിനുളളിൽ നിന്നുമാണ്  മൃതദേഹം കണ്ടെത്തിയത്. കാറിനുള്ളില്‍ കൂടുതല്‍പേര്‍ കുടുങ്ങിയിട്ടുണ്ടാകാമെന്ന സംശയത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ശനിയാഴ്ച അമല ആശുപത്രിക്ക് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി മൂന്നുപേര്‍ മരിച്ചിരുന്നു. സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പാണ് തൃശൂരിൽ വീണ്ടും അപകടം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - trissur manakudy car accident
Next Story