Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃശൂരിലെ വാഹനാപകടം: കുട്ടികൾ വന്നത് വീട്ടുകാരും കോളജ് അധികൃതരും അറിയാതെ

text_fields
bookmark_border
തൃശൂരിലെ വാഹനാപകടം: കുട്ടികൾ വന്നത് വീട്ടുകാരും കോളജ് അധികൃതരും അറിയാതെ
cancel
camera_alt

തൃ​ശൂ​ര്‍ ക​യ്പ​മം​ഗ​ലം പ​ന​മ്പി​ക്കു​ന്ന് സെ​ന്റ​റി​നു സ​മീ​പം അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​ന​ങ്ങ​ൾ ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്കു​ന്നു


തൃ​ശൂ​ർ: ക​യ്പ​മം​ഗ​ലം അ​പ​ക​ട​ത്തി​ൽ മ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ വി​നോ​ദ​യാ​ത്ര​ക്ക് വ​ന്ന​ത് വീ​ട്ടു​കാ​രോ കോ​ള​ജ് അ​ധി​കൃ​ത​രോ അ​റി​യാ​തെ. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ധു​ര സ്വ​ദേ​ശി ജി. ​സ​ന്തോ​ഷി​ന്റെ (20) ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ​ഏ​ഴ് സീ​റ്റ് കാ​റി​ലാ​യി​രു​ന്നു ഇ​വ​ർ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് യാ​ത്ര തി​രി​ച്ച​ത്. ഏ​ഴു​പേ​ര​ട​ങ്ങു​ന്ന വി​ദ്യാ​ർ​ഥി സം​ഘ​വും ഡ്രൈ​വ​റു​മാ​യി​രു​ന്നു കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. സ​ന്തോ​ഷ് പു​തു​താ​യി വാ​ങ്ങി​യ കാ​റി​ലാ​യി​രു​ന്നു യാ​ത്ര. അ​ത് അ​ന്ത്യ​യാ​ത്ര​യാ​യി.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.45നാ​യി​രു​ന്നു അ​പ​ക​ടം. ആ​റു​പേ​ർ സം​ഭ​വ സ്ഥ​ല​ത്തും ര​ണ്ടു​പേ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​യി​ലും മ​രി​ച്ചു. പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന കാ​റി​ൽ​നി​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​തി​ൽ ക​ണ്ട വി​ലാ​സ​ത്തി​ൽ വീ​ട്ടു​കാ​രെ പൊ​ലീ​സ് ബ​ന്ധ​​പ്പെ​ട്ട​പ്പോ​ൾ ത​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ ആ​ണെ​ന്നാ​യി​രു​ന്നു ര​ക്ഷി​താ​ക്ക​ളു​ടെ മ​റു​പ​ടി.

കോ​ള​ജ് അ​ധി​കൃ​ത​രെ ബ​ന്ധ​​പ്പെ​ട്ട​പ്പോ​ൾ അ​വ​ർ ഇ​ങ്ങ​നെ ഒ​രു യാ​ത്ര​യെ​ക്കു​റി​ച്ച് അ​റി​ഞ്ഞി​ട്ടു​​ത​ന്നെ​യി​ല്ല എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ദി​ണ്ഡി​ഗ​ലി​ൽ​നി​ന്ന് കോ​യ​മ്പ​ത്തൂ​ർ വ​ഴി വ​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കാ​യി​രു​ന്നു യാ​ത്ര എ​ന്ന് ക​രു​തു​ന്നു. ഈ ​വ​ഴി​യി​ലാ​ണ് മ​ര​ണം നി​ർ​ത്തി​യി​ട്ട ലോ​റി​യു​ടെ രൂ​പ​ത്തി​ൽ ഇ​വ​ർ​ക്കു​മു​ന്നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - trissur accident news
Next Story