Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുത്തലാഖ്: കേരളത്തിൽ...

മുത്തലാഖ്: കേരളത്തിൽ ആദ്യ കേസെടുത്തു; ‍യുവാവ് അറസ്റ്റിൽ

text_fields
bookmark_border
മുത്തലാഖ്: കേരളത്തിൽ ആദ്യ കേസെടുത്തു; ‍യുവാവ് അറസ്റ്റിൽ
cancel

താമരശ്ശേരി (കോഴിക്കോട്​): മുത്തലാഖ് നിയമപ്രകാരം കേരളത്തില്‍ രജിസ്​റ്റർ ചെയ്ത ആദ്യ കേസില്‍ യുവാവിനെ പൊലീസ ്​ അറസ്​റ്റ്​ ചെയ്​തു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക്​ ഉപാധികളോടെ ജാമ്യം അനുവദിച്ചു.

ചെറുവാടി ചുള്ളിക്കാപ്പറമ്പ് കണ്ടങ്ങല്‍ ഇ.കെ. ഉസാമിനാണ് (32) ജാമ്യം. മുക്കം കുമാരനല്ലൂര്‍ തടപ്പറപ്പ്, കാരി ഹൗസില്‍ കെ. റജ്ന താമരശ്ശേരി കോടതിയില്‍ നല്‍കിയ പരാതിയില്‍, കോടതി വാറൻറ്​ പുറപ്പെടുവിക്കുകയും ഉസാമിനെ മുക്കം പൊലീസ് വെള്ളിയാ ഴ്ച അറസ്​റ്റ്​ ചെയ്ത് താമരശ്ശേരി കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.

മുസ്​ലിം വിമൻ (പ്രൊട്ടക്​ഷന്‍ ഓഫ് റൈറ്റ്​സ് ഓണ്‍ മാ​രേജ്) ആക്ട് (2019) ലെ 3, 4 വകുപ്പുകള്‍ പ്രകാരമാണ്​ യുവതി കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ചെയ്തത്. ആഗസ്​റ്റ്​ ഒന്നിന് വൈകീട്ട് ഉസാം റജ്നയുടെ വീട്ടില്‍ചെന്ന് പിതാവി​​െൻറയും ബന്ധുക്കളുടെയും മുമ്പില്‍വെച്ച് മൂന്നു തലാഖുകള്‍ ഒന്നിച്ച് ചൊല്ലി വിവാഹം ബന്ധം വേർപെടുത്തിയെന്നാണ് യുവതിയുടെ പരാതി.

വെള്ളിയാഴ്ച വൈകുന്നേരം നാലോടെ താമരശ്ശേരി ഒന്നാം ജുഡീഷ്യല്‍ ഫസ്​റ്റ്​ ക്ലാസ് മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ ഉസാമിന്​ മജി​സ്​ട്രേറ്റ്​ ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ദമ്പതികള്‍ വര്‍ഷങ്ങളായി അകന്ന് താമസിക്കുന്നവരാണ്, പരാതിക്കാരിക്ക് മുത്തലാഖ് ചെയ്തതുമായി ബന്ധപ്പെട്ട തെളിവോ മറ്റു രേഖകളോ ഹാജരാക്കാന്‍ കഴിഞ്ഞി​െല്ലന്നതും പരാതിയിലെ അവ്യക്തതകളും പരിഗണിച്ചാണ് മജിസ്ര്‌ടേറ്റ് കെ. അല്‍ഫ മാമ്മായ് ജാമ്യം അനുവദിച്ചത്.

ഖത്തറില്‍ ജോലിചെയ്യുന്ന പ്രതിയുടെ പാസ്‌പോര്‍ട്ട് കോടതിയില്‍ സറണ്ടര്‍ ചെയ്യണമെന്നും യുവതിയെയും സാക്ഷികളെയും സമീപിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും ജാമ്യ ഉത്തരവിലുണ്ട്​. കേസില്‍ കുറ്റക്കാരനെന്ന്​ കണ്ടാൽ മൂന്നുവര്‍ഷം വരെ തടവു ലഭിച്ചേക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstriple talaqmalayalam news
News Summary - triple talaq husband arrested in calicut-kerala news
Next Story