മുത്തലാഖ്: കോഴിക്കോട് സ്വദേശിക്കെതിരെ കേസ്
text_fieldsആലപ്പുഴ: യുവതിയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശി സുബിനെതിരെയാണ് (32) ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. ആലപ്പുഴ സ്വദേശിനിയായ 24കാരിയുടെ പരാതിയിലാണ് നടപടി.
2016ലായിരുന്നു വിവാഹം. ബന്ധത്തിൽ ഒരു കുട്ടിയുണ്ട്. വിവാഹപാരിതോഷികമായി നൽകിയ 50 പവൻ കൈക്കലാക്കിയെന്നും കൂടുതൽ പണം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും യുവതി പരാതിപ്പെട്ടിരുന്നു. ഇതിനിടെ, മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു. കഴിഞ്ഞ ഡിസംബറിൽ രജിസ്റ്റർ ചെയ്ത കത്ത് മുഖേന മൂന്ന് ത്വലാഖും ചൊല്ലി ഒഴിവാക്കിയതായും പരാതിയിൽ പറയുന്നു.
മാനസികപീഡനത്തിന് പ്രേരണ നൽകിയ കുറ്റത്തിന് ഭർതൃമാതാവിനും ഭർതൃസഹോദരിക്കുമെതിരെയും കേസെടുത്തിട്ടുണ്ട്.
ഈ േകസിൽ ഭർത്താവിന് മുൻകൂർ ജാമ്യം നിഷേധിച്ച് ജില്ല സെഷൻസ് കോടതി ഉത്തരവുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

