മുത്തലാഖ് ബിൽ രാജ്യസഭ തള്ളണം –വനിത ലീഗ്
text_fieldsകോഴിക്കോട്: മുത്തലാഖ് ബിൽ രാജ്യസഭ തള്ളണമെന്ന് വനിത ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. നൂർബീന റഷീദ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബിൽ മുസ്ലിം സ്ത്രീകളുടെ കണ്ണീരൊപ്പുമെന്നത് വ്യാജ പ്രചാരണമാണ്. ബിൽ നിയമമാകുന്നത് കുടുംബബന്ധങ്ങൾ ശിഥിലമാക്കുകയാണ് െചയ്യുക. സുപ്രീംകോടതിപോലും നിരീക്ഷിക്കാത്ത കാര്യങ്ങൾ ഉൾപ്പെടുത്തി ന്യൂനപക്ഷത്തിനെതിരെ ഉപയോഗിക്കാവുന്ന രീതിയിൽ ബിൽ അവതരിപ്പിക്കുക വഴി ഭരണകൂട ഭീകരതയാണ് പുറത്തുവന്നെതന്നും അവർ പറഞ്ഞു.
കുടുംബകോടതി സംവിധാനം നിലനിൽക്കേ പ്രസ്തുത ബില്ലിലൂടെ ന്യൂനപക്ഷ സമുദായത്തെ ക്രിമിനൽ കോടതി പരിധിക്കുള്ളിൽ കൊണ്ടുവരാനാണ് നീക്കം നടക്കുന്നത്. ഇതിനെതിരെ പ്രതിഷേധ പരിപാടികൾ ആലോചിക്കുന്നതിന് ജനുവരി 12ന് തൃശ്ശിനാപ്പള്ളിയിൽ വനിതലീഗ് ദേശീയ സമിതി ചേരുമെന്നും അവർ അറിയിച്ചു. സോണൽ സെക്രട്ടറി ജയന്തി രാജനും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
