കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിന് പുതിയ പ്രിൻസിപ്പൽ
text_fieldsകൊല്ലം: ഗൗരിനേഘയുടെ മരണത്തെ തുടർന്ന് വിവാദത്തിലായ ട്രിനിറ്റി ലൈസിയം സ്കൂളിന്‍റെ പ്രിൻസിപ്പലായി വൈദികൻ സിൽവി ആന്റണിയെ നിയമിച്ചു. ട്രിനിറ്റിലൈസിയത്തിന്റെ അധിക ചുമതലയാണ് സിൽവി ആന്‍റണിക്ക് കോർപറേറ്റ് മാനേജർ നൽകിയിരിക്കുന്നത്. നിലവിൽ ഇൻഫന്റ് ജീസസ് സ്കൂൾ പ്രിൻസിപ്പലാണ് ഫാദർ സിൽവി.
നേരത്തെ ഗൗരിനേഘയുടെ മരണത്തിന് ഉത്തരവാദികളെന്ന് ആരോപിക്കപെടുന്ന സിന്ധു, ക്രസൻന്റ് എന്നീ അധ്യാപികമാരെ സസ്പൻഷൻ പിൻവലിച്ച് തിരികെ പൂക്കൾ നൽകിയും കേക്ക് മുറിച്ചും സ്കൂളിൽ സ്വീകരണം നൽകിയതിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു.
സംഭവത്തിൽ പ്രിൻസിപ്പാൽ ജോണിനും കൂട്ടാളികളായ മറ്റ് സ്റ്റാഫുകൾക്കുമെതിരെ നപടി ആവശ്യപ്പെട്ട് കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.എസ് ശ്രീകല നോട്ടീസ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
