Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ് സംഘടനാ...

പൊലീസ് സംഘടനാ ഭാരവാഹികളുടെ കൂട്ടസ്ഥലംമാറ്റം സ്റ്റേ ചെയ്തു; ഓപ്ഷൻ പ്രകാരം നിയമനം നൽകണം

text_fields
bookmark_border
പൊലീസ് സംഘടനാ ഭാരവാഹികളുടെ  കൂട്ടസ്ഥലംമാറ്റം സ്റ്റേ ചെയ്തു; ഓപ്ഷൻ പ്രകാരം നിയമനം നൽകണം
cancel

പാലക്കാട്: ജില്ലയിലെ ഒമ്പത് സിവിൽ പൊലീസ് ഓഫീസർമാരുടെ (സി.പി.ഒ) കൂട്ടസ്ഥലംമാറ്റം സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ഉദ്യോഗസ്ഥർ നൽകിയ ഓപ്ഷനുകൾ പരിഗണിക്കാതെ വിദൂര സ്റ്റേഷനുകളിലേക്ക് മാറ്റിയ നടപടിയെ ചോദ്യംചെയ്ത് സമർപ്പിച്ച ഹരജിയിലാണ് ട്രൈബ്യൂണലിന്റെ ഇടപെടൽ.

ഉദ്യോഗസ്ഥർ നൽകിയ ഓപ്ഷനുകൾ മുൻനിർത്തി ഒരു മാസത്തിനകം പുനർനിയമനം നൽകാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ട്രൈബ്യൂണൽ കർശന നിർദേശം നൽകി. കേരള പൊലീസ് അസോസിയേഷൻ, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നിവയുടെ ജില്ല, സംസ്ഥാന ഭാരവാഹികളായ ഉദ്യോഗസ്ഥരെയാണ് അടുത്തിടെ കൂട്ടത്തോടെ സ്ഥലംമാറ്റിയത്. അർഹമായ സൗകര്യങ്ങളോ സൗകര്യപ്രദമായ ഓപ്ഷനുകളോ പരിഗണിക്കാതെ പ്രതികാരബുദ്ധിയോടെയാണ് സ്ഥലംമാറ്റം നടപ്പിലാക്കിയതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പരാതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsAsian Gamestribunal
News Summary - Tribunal Stays Mass Transfer of CPOs; Orders Option-Based Posting
Next Story