Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രഥമാധ്യാപകരുടെ...

പ്രഥമാധ്യാപകരുടെ സ്ഥലംമാറ്റം നടപ്പാക്കാമെന്ന്​ ട്രൈബ്യൂണൽ

text_fields
bookmark_border
പ്രഥമാധ്യാപകരുടെ സ്ഥലംമാറ്റം നടപ്പാക്കാമെന്ന്​ ട്രൈബ്യൂണൽ
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ ജി​ല്ല​ക്ക​ക​ത്തെ സ്ഥ​ലം​മാ​റ്റം ന​ട​പ്പാ​ക്കാ​മെ​ന്ന്​ കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. ഒ​രു​കൂ​ട്ടം അ​ധ്യാ​പ​ക​രു​ടെ പ​രാ​തി​യി​ൽ കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ ജി​ല്ല​ത​ല സ്ഥ​ലം​മാ​റ്റ ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്തി​രു​ന്നു.

അ​ധ്യാ​പ​ക​രു​ടെ അ​ന്ത​ർ​ജി​ല്ല സ്ഥ​ലം​മാ​റ്റ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ ശേ​ഷ​മേ ജി​ല്ല​ക്ക​ക​ത്തെ സ്ഥ​ലം​മാ​റ്റ​ങ്ങ​ൾ ന​ട​ത്താ​വൂ​വെ​ന്നാ​ണ്​ മേ​യ് 29ന് ​ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​ട്ട​ത്. ഇ​ത്​ പ​രാ​തി​ക്കാ​രാ​യ ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ എ​ച്ച്.​എ​സ്.​എ മാ​ത്ത​മാ​റ്റി​ക്സ്, ഇം​ഗ്ലീ​ഷ്, നാ​ച്ചു​റ​ൽ സ​യ​ൻ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ മാ​ത്ര​മേ ബാ​ധ​ക​മാ​വൂ​വെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യാ​ണ്​ പു​തി​യ ഉ​ത്ത​ര​വ്.

നേ​ര​ത്തെ, സെ​ൻ​സ​സ് ഡ്യൂ​ട്ടി​യു​ടെ പേ​രി​ൽ അ​ധ്യാ​പ​ക​രു​ടെ ഓ​ൺ​ലൈ​ൻ സ്ഥ​ലം​മാ​റ്റ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ച്ചി​രു​ന്നു. പ്രൈ​മ​റി സ്കൂ​ളു​ക​ളി​ലെ പ്ര​ഥ​മാ​ധ്യാ​പ​ക​ർ​ക്ക് സെ​ൻ​സ​സ് ചു​മ​ത​ല​യോ അ​ന്ത​ർ​ജി​ല്ല സ്ഥ​ലം​മാ​റ്റ​മോ ഇ​ല്ല. ഇ​തി​ന്‍റെ പേ​രി​ൽ സ്ഥ​ലം​മാ​റ്റ​വും നി​യ​മ​ന​വും ത​ട​സ്സ​പ്പെ​ടു​ന്ന അ​വ​സ്ഥ വ​ന്ന​തോ​ടെ​ കേ​ര​ള ഗ​വ. പ്രൈ​മ​റി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ.​ജി.​പി.​എ​സ്.​എ​ച്ച്.​എ) സ​ർ​ക്കാ​റി​നെ സ​മീ​പി​ച്ചെ​ങ്കി​ലും ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വ്​ വീ​ണ്ടും ത​ട​സ്സ​മാ​യി. തു​ട​ർ​ന്ന്​ ഈ ​വി​ഷ​യ​ത്തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​ന്റെ നി​യ​മോ​പ​ദേ​ശം തേ​ടി​യി​രു​ന്നു.

കേ​സ്​ വീ​ണ്ടും പ​രി​ഗ​ണി​ച്ച​പ്പോ​ൾ ഗ​വ. പ്ലീ​ഡ​ർ ഇ​ക്കാ​ര്യം അ​റി​യി​ക്കു​ക​യും സ്​​റ്റേ ​മ​റ്റ്​ വി​ഭാ​ഗ​ങ്ങ​ളി​ലെ പ്ര​ഥ​മാ​ധ്യാ​പ​ക​ർ​ക്ക്​ ബാ​ധ​ക​മ​ല്ലെ​ന്ന്​ ട്രൈ​ബ്യൂ​ണ​ൽ വ്യ​ക്​​ത​മാ​ക്കു​ക​യു​മാ​യി​രു​ന്നു. അ​തേ​സ​മ​യം എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലെ​യും അ​ധ്യാ​പ​ക​രു​ടെ സ്ഥ​ലം​മാ​റ്റം ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​ കെ.​ജി.​പി.​എ​സ്.​എ​ച്ച്.​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​ടി.​കെ. ഇ​സ്മാ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala administrative tribunalTeachers transferPrimary Headmaster
News Summary - Tribunal Clears Way for Primary School Headmasters' Transfers
Next Story