Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാട്ടാന പാഞ്ഞടുക്കുമ്പോൾ മണിയുടെ കൈയിൽ അഞ്ചുവയസ്സുള്ള മകനുണ്ട്, തെറിച്ചുവീണ കുട്ടിയെ വാരിയെടുത്ത് കണ്ണൻ ഓടി രക്ഷപ്പെട്ടു; കരുളായി വനത്തിൽ നടന്നത് ഭീതിദമായ രംഗം

text_fields
bookmark_border
കാട്ടാന പാഞ്ഞടുക്കുമ്പോൾ മണിയുടെ കൈയിൽ അഞ്ചുവയസ്സുള്ള മകനുണ്ട്, തെറിച്ചുവീണ കുട്ടിയെ വാരിയെടുത്ത് കണ്ണൻ ഓടി രക്ഷപ്പെട്ടു; കരുളായി വനത്തിൽ നടന്നത് ഭീതിദമായ രംഗം
cancel

നിലമ്പൂർ: കരുളായിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച ആദിവാസി യുവാവ് മണിയുടെ അഞ്ചു വയസ്സുള്ള മകൻ രക്ഷപ്പെട്ടത് അത്ഭുതകരമായി.

മകനെ എടുത്തുകൊണ്ടു നടന്നുവരികയായിരുന്ന മണിക്ക് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ആക്രമണത്തിൽ മണിയുടെ കൈയിൽ നിന്ന് തെറിച്ചു വീണ അഞ്ചുവയസുകാരനെ കൂടെയുണ്ടായിരുന്ന കണ്ണൻ എന്നയാൾ എടുത്തുകൊണ്ട് ഓടുകയായിരുന്നു.

ചോലനായ്ക്കർ വിഭാഗത്തിൽപെട്ട കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (40) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

ക്രിസ്മസ് അവധികഴിഞ്ഞ് മകൾ മീനയെ പട്ടിക വർഗ വികസന വകുപ്പിന്റെ പാലേമാട് ഹോസ്റ്റലിലാക്കി മടങ്ങവേയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. മണിയുടെ കൂടെ അഞ്ചു വയസുകാരനായ മകനെ കൂടാതെ രണ്ടു മുതിർന്ന ആളുകളും 18 വയസുള്ള രണ്ടുപേരും കൂടെ ഉണ്ടായിരുന്നു. ഇവരെല്ലാം ചിതറി ഓടി രക്ഷപ്പെടുകയായിരുന്നു. ജീവൻ രക്ഷാർത്ഥം ഉൾവനത്തിൽ ഓടിക്കയറി ഇവർക്ക് തിരിച്ചെത്താനും കഴിഞ്ഞില്ല.

ശനിയാഴ്ച രാത്രി 6.45ന് ആക്രമണം നടന്നെങ്കിലും പുറത്തറിയുന്നത് രാത്രി എട്ടുമണി കഴിഞ്ഞാണ്. മണിയുടെ സഹോദരൻ അയ്യപ്പൻ സ്ഥലത്തെത്തി ഉൾവനത്തിലൂടെ ഒന്നര കിലോമീറ്ററോളം ചുമന്നാണ് വാഹന സൗകര്യമുള്ളിടത്തേക്ക് എത്തിച്ചത്. പിന്നീട് വനപാലകരുടെ സഹായത്തോടെ ജീപ്പിൽ കയറ്റി ചെറുപുഴയിലും അവിടെ നിന്ന് ആംബുലൻസിൽ നിലമ്പൂർ താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും മണിയുടെ ജീവൻ രക്ഷിക്കാനായില്ല.

മരിച്ച മണിയുടെ കുടുംബത്തിന് ആവശ്യമായ സഹായം നൽകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tribal youth dies in wild elephant attack in Karulai, Nilambur
Next Story