Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആളുമാറി ആദിവാസി...

ആളുമാറി ആദിവാസി യുവാവിന് ജയിൽ; പൊലീസുകാർക്ക് സസ്പെൻഷൻ

text_fields
bookmark_border
ആളുമാറി ആദിവാസി യുവാവിന് ജയിൽ; പൊലീസുകാർക്ക് സസ്പെൻഷൻ
cancel

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് നി​ര​പ​രാ​ധി​യാ​യ ആ​ദി​വാ​സി യു​വാ​വി​നെ ആ​ളു​മാ​റി അ​റ​സ്​​റ്റ്​ ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്ത സം​ഭ​വ​ത്തി​ൽ നാ​ല് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. മ​ണ്ണാ​ർ​ക്കാ​ട് സ്​​റ്റ േ​ഷ​നി​ലെ എ.​എ​സ്.​ഐ​മാ​രാ​യ കെ. ​രാ​ഗേ​ഷ്, പി. ​ശി​വ​രാ​ജ്, സീ​നി​യ​ർ സി.​പി.​ഒ എം. ​നാ​സ​ർ, സി.​പി.​ഒ അ​ബ്​​ദു​ൽ സ ​ലാം എ​ന്നി​വ​രെ​യാ​ണ് ആ​റു​മാ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ദേ​ബേ​ഷ് കു​മാ​ർ ബെ​ഹ്റ​യു​ടെ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് തൃ​ശൂ​ർ റേ​ഞ്ച് ഐ.​ജി എം.​ആ​ർ. അ​ജി​ത്കു​മാ​റാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി നാ​ല് പൊ​ലീ​സു​കാ​രെ മു​ട്ടി​ക്കു​ള​ങ്ങ​ര എ.​ആ​ർ ക്യാ​മ്പി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ചെ​ന്ന റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് സ​സ്പെ​ൻ​ഷ​ൻ.

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ലാ​ണ് സേ​ന​ക്ക് നാ​ണ​ക്കേ​ടു​ണ്ടാ​യ സം​ഭ​വം ന​ട​ന്ന​ത്. 10 വ​ർ​ഷം മു​മ്പ് ന​ട​ന്ന ഭ​ണ്ഡാ​ര മോ​ഷ​ണ​ത്തി​ൽ പ്ര​തി​യാ​യ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്ന​യാ​ളെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചാ​ണ് കാ​ഞ്ഞി​ര​പ്പു​ഴ പൂ​ഞ്ചോ​ല പാ​മ്പ​ൻ തോ​ട് സ്വ​ദേ​ശി​യാ​യ ആ​ദി​വാ​സി യു​വാ​വ് ച​ന്ദ്ര​നെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ച​ന്ദ്ര​നെ 10 ദി​വ​സം റി​മാ​ൻ​ഡ് ചെ​യ്തു.

എ​ന്നാ​ൽ, പി​ന്നീ​ടാ​ണ് ആ​ളു​മാ​റി​യ വി​വ​രം പൊ​ലീ​സ് മ​ന​സ്സി​ലാ​ക്കി​യ​ത്. തു​ട​ർ​ന്ന്​ പൊ​ലീ​സ് ഇ​ട​പെ​ട്ട് ഇ​യാ​ളെ മോ​ചി​പ്പി​ച്ചു. ഇ​ട​ക്ക് നാ​ടു​വി​ടു​ന്ന സ്വ​ഭാ​വ​മു​ള്ള​താ​ണ് ച​ന്ദ്ര​ന് വി​ന​യാ​യ​ത്. അ​റ​സ്​​റ്റ്​ ചെ​യ്ത സ​മ​യ​ത്തും കോ​ട​തി​യി​ലും രാ​ധാ​കൃ​ഷ്ണ​ന​ല്ലെ​ന്ന് ച​ന്ദ്ര​നോ ബ​ന്ധു​ക്ക​ളോ അ​റി​യി​ച്ചി​ല്ലെ​ന്നാ​ണ് പൊ​ലീ​സ് വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, താ​ൻ രാ​ധാ​കൃ​ഷ്ണ​ന​ല്ലെ​ന്നും ച​ന്ദ്ര​നാ​ണെ​ന്നും പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​താ​യി ച​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tribalpolice suspendedTribal Youth
News Summary - tribal youth arrest-kerala news
Next Story