ആദിവാസി സ്ത്രീകൾ തൊവരിമല ഭൂമി കൈേയറി കുടിൽകെട്ടി
text_fieldsസുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ തൊവരിമല ഭൂമിയിൽ ആദിവാസി സ്ത്രീകൾ ഉൾപ്പെ ടെ ആയിരത്തോളം ഭൂരഹിത കുടുംബങ്ങൾ കൈയേറി കുടിൽകെട്ടി. ഞായറാഴ്ച രാത്രിയോടെയാണ് സി.പ ി.ഐ-എം.എൽ റെഡ് സ്റ്റാർ നിയന്ത്രണത്തിലുള്ള അഖിലേന്ത്യ വിപ്ലവ കിസാൻ സഭയുടെയും ആദിവ ാസി ഭാരത് മഹാസഭയുടെയും നേതൃത്വത്തിൽ അവകാശം സ്ഥാപിച്ച് സമരമാരംഭിച്ചത്.
1970ൽ അ ച്യുതമേനോൻ സർക്കാർ നിയമനിർമാണം നടത്തി ഹാരിസൺ മലയാളം പ്ലാേൻറഷനിൽനിന്ന് തിരിച്ചുപിടിച്ച 104 ഹെക്ടർ മിച്ചഭൂമിയിലാണ് സമരം. ഹാരിസൺ, ടാറ്റ ഉൾപ്പെടെ തോട്ടം കുത്തകകൾ നിയമവിരുദ്ധമായും ഭരണഘടനവിരുദ്ധമായും കൈയടക്കിവെച്ചിരിക്കുന്ന അഞ്ചേകാൽ ലക്ഷം ഏക്കർ ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ നിയമനിർമാണം നടത്തുക, തോട്ടം തൊഴിലാളികളും ആദിവാസികളും ഉൾപ്പെടെയുള്ള ഭൂരഹിതർക്ക് കൃഷിഭൂമി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുമായാണ് ഭൂസമരം. ജില്ലയിലെ 14 പഞ്ചായത്തുകളിൽ നിന്നുള്ള ആദിവാസി, ദലിത് ഭൂരഹിതർ സമരത്തിലുണ്ട്. ഇതിൽ പലരും രണ്ടും മൂന്നും സെൻറ് ഭൂമിയിലാണ് താമസിക്കുന്നതെന്നും മരിച്ചാൽ കുഴിച്ചിടാൻ പോലും സ്ഥലമില്ലാത്തവരാെണന്നും സമരസമിതി നേതാക്കൾ പറഞ്ഞു. സർക്കാർ നിയമനിർമാണം നടത്തി ഭൂമി പതിച്ചുനൽകുംവരെ സമരം തുടരുമെന്ന് നേതാക്കൾ വ്യക്തമാക്കി.
റവന്യൂ അധികാരികളും പൊലീസും രാഷ്ട്രീയ കക്ഷികളുമെല്ലാം തെരഞ്ഞെടുപ്പ് തിരക്കിലായപ്പോഴാണ് സമരസമിതി അതിരഹസ്യമായി തൊവരിമലയിലെ നിക്ഷിപ്ത വനഭൂമി കൈയേറിയത്. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ സമരക്കാർ സ്ഥലത്തെത്തി ഇവിടെയുള്ള പഴയ കെട്ടിടത്തിൽ തമ്പടിക്കുകയായിരുന്നു. വൈകിയാണ് അധികൃതർ അറിഞ്ഞത്. ഇവിടേക്കുള്ള വഴിയിൽ വലിയ മരം മുറിച്ചിട്ട് തടസ്സമുണ്ടാക്കിയിട്ടുണ്ട്.
പൊലീസും മറ്റ് അധികൃതരും സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. സി.പി.ഐ-എം.എൽ റെഡ് സ്റ്റാർ കേന്ദ്രകമ്മിറ്റി അംഗം എം.പി. കുഞ്ഞിക്കണാരൻ, സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം രാജേഷ് അപ്പാട്ട്, ഭൂസമരസമിതി നേതാക്കളായ കെ. വെളിയൻ, ബിനു ജോൺ പനമരം, വി. ജാനകി, ഒണ്ടൻ മാടക്കര, രാമൻ അടുവാടി എന്നിവരുടെ നേതൃത്വത്തിലാണ് സമരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
.jpg)