ആദിവാസി വിധവയുടെ വീട് വനംവകുപ്പ് പൊളിച്ചു; കുടുംബം പെരുവഴിയിൽ
text_fieldsപാലക്കാട്: കൈക്കൂലി നൽകാത്തതിെൻറ പേരിൽ അരനൂറ്റാണ്ടായി കാടിനകത്ത് താമസിക്കുന്ന ആദിവാസി വിധവയുടെ വീട് വനംവകുപ്പ് പൊളിച്ചുമാറ്റി. നെമ്മാറ വനം ഡിവിഷനിലെ തേക്കടി ഫോറസ്റ്റ് സ്റ്റേഷനടുത്തുള്ള പരേതനായ മണിയുടെ ഭാര്യ കമലത്തിെൻറ ഓടിട്ട വീട് പൊളിച്ചുമാറ്റിയതോടെ നാലു മക്കൾ അടങ്ങിയ കുടുംബം പെരുവഴിയിലായി.
അരനൂറ്റാണ്ടായി ഇവിടെ താമസിക്കുന്ന ഇവരുടെ ഈറ്റകൊണ്ട് നിര്‍മിച്ച വീട് 2014ല്‍ ഓടിട്ട് പുതുക്കി പണിതിരുന്നു. അന്നൊന്നും വനംവകുപ്പ് എതിരഭിപ്രായം പറഞ്ഞിരുന്നില്ലെന്ന് കമലം പറയുന്നു. കാലങ്ങളായി മുതലമട പഞ്ചായത്തില്‍ കെട്ടിടനികുതിയും അടക്കുന്നുണ്ട്. ജില്ല സഹകരണ ബാങ്ക് മുതലമട ശാഖയില്‍നിന്ന് രണ്ടു ലക്ഷം രൂപ വായ്പയെടുത്താണ് വീട് പുതുക്കിയത്. ആദിവാസികളായ ഇവരെ ഒഴിപ്പിക്കാതിരിക്കാന്‍ തേക്കടിയില്‍ ജോലിചെയ്യുന്ന രണ്ടു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടുടമസ്ഥനായ മണിയോട് കൈക്കൂലി ചോദിച്ചിരുന്നതായും നല്കാതിരുന്നാല് വീട് പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നുണ്ട്.
കമലത്തിെൻറ ഒരു മകന് വനംവകുപ്പില്‍ ദിവസക്കൂലി വാച്ചറായി ജോലിചെയ്യുന്നുണ്ട്. വീട് പൊളിച്ചവിവരം പുറത്തറിയിച്ചാല്‍ മകെൻറ ജോലി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഇവര്‍ പറയുന്നത്. ഇപ്പോള്‍ തേക്കടി അല്ലി മൂപ്പന് കോളനിയില്‍ മകന് വാങ്ങിച്ച സ്ഥലത്ത് കൂര നിര്‍മിച്ച് അതിലാണ് അമ്മയും നാലു മക്കളും കഴിയുന്നത്.
മുഖ്യമന്ത്രി, വനിതാ കമീഷന്, മനുഷ്യാവകാശ കമീഷന്, ആലത്തൂര്‍ എം.പി, നെമ്മാറ എം.എല്‍.എ, വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമില്ലെന്ന് കുടുംബം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
