Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തേങ്ങ മോഷണം ആരോപിച്ച് ആദിവാസി സ്ത്രീക്ക് മർദനം: മന്ത്രി ഒ.ആർ. കേളു റിപ്പോർട്ട് തേടി

text_fields
bookmark_border
Jeeshma -OR Kelu
cancel
camera_alt

ജീഷ്മ, മന്ത്രി ഒ.ആർ. കേളു

തിരുവനന്തപുരം: തേങ്ങ മോഷ്​ടിച്ചെന്ന് ആരോപിച്ച് ആദിവാസി സ്ത്രീയെ മർദിച്ചെന്ന പരാതിയിൽ പട്ടിക വർഗ വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളു റിപ്പോർട്ട് തേടി. പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറോടാണ് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്​.

തേങ്ങ മോഷത്തിനെതിരെ രൂപവത്​കരിച്ച കമ്മിറ്റി അംഗങ്ങൾ തന്നെ റോഡിലൂടെ വലിച്ചിഴച്ചെന്നും വസ്ത്രം വലിച്ചുകീറിയെന്നും കുറ്റ്യാടി തൊട്ടിൽപാലം വളയൻകോട് സ്വദേശി ജീഷ്മയാണ്​ പരാതി ഉന്നയിച്ചത്​.

തേങ്ങ മോഷണത്തിനെതിരെ പ്രദേശത്ത് രൂപീകരിച്ച കമ്മിറ്റി അംഗങ്ങളാണ് തന്നെ മര്‍ദിച്ചതെന്ന് ജീഷ്മ ആരോപിക്കുന്നു. മഠത്തിൽ രാജീവൻ, മഠത്തിൽ മോഹനൻ എന്നിവർ തന്നെ പിറകിലൂടെ വന്ന് പിടിച്ചെന്നും റോഡിൽ വീണെന്നും ജീഷ്മ പറയുന്നു.

തന്നെ അക്രമിച്ചവരുടെ പേരടക്കം തൊട്ടിൽപാലം പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്നും ജീഷ്മ ആരോപിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tribal woman beaten up for allegedly stealing coconuts: Minister O.R. Kelu seeks report
Next Story