ട്രൈബൽ സർവകലാശാല അധ്യാപക നിയമനം: എസ്.സി, എസ്.ടി സംവരണമില്ല
text_fieldsന്യൂഡൽഹി: േകന്ദ്ര സർവകലാശാലകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് മാർച്ച് അഞ്ചിന് യൂനിവേഴ്സിറ്റി ഗ്രാൻഡ്സ് കമീഷൻ (യു.ജി.സി) ഇറക്കിയ വിജ്ഞാപനം പട്ടികജാതി-വർഗ, മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് കനത്ത തിരിച്ചടിയായി. പുതിയ നിർദേശപ്രകാരം മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷനൽ ട്രൈബൽ സർവകലാശാലയിലെ 52 അധ്യാപക തസ്തികകളിൽ ഒരു സീറ്റിൽ ഒ.ബി.സി സംവരണം മാത്രമാണുള്ളത്.
ട്രൈബൽ സർവകാലാശാലയായിട്ടുപോലും എസ്.സി, എസ്.ടി വിഭാഗത്തിന് ഒരു സീറ്റുപോലും സംവരണമുണ്ടാവില്ലെന്ന് മുൻ കേന്ദ്രസർക്കാർ സെക്രട്ടറിയും സംവരണ വിഷയത്തിൽ വിദഗ്ധനുമായ പി.എസ്. കൃഷ്ണൻ പറഞ്ഞു. ആകെ ലഭിച്ച ഒരു സീറ്റ് ഒ.ബി.സി വിഭാഗത്തിനാണുള്ളത്. നേരത്തേയുള്ള ഫോർമുലപ്രകാരം ട്രൈബൽ സർവകലാശാലയിൽ 52 അധ്യാപക തസ്തികയിൽ 20 സീറ്റുകൾ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗത്തിന് ലഭിച്ചിരുന്നു.
ഇതാണ് മാർച്ച് അഞ്ചിന് യു.ജി.സി ഇറക്കിയ നോട്ടിഫിക്കേഷനിലൂടെ അട്ടിമറിക്കപ്പെട്ടത്. നേരത്തേ, സർവകലാശാലയിലെ മൊത്തം അധ്യാപക തസ്തികകൾ കണക്കിലെടുത്തായിരുന്നു സംവരണം നൽകിയിരുന്നത്. പുതിയ ഫോർമുലപ്രകാരം മൊത്തം അധ്യാപക ഒഴിവുകൾക്കുപകരം പഠന വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് നിയമനം നൽകുക. ഇപ്രകാരം നിയമനം നൽകുേമ്പാൾ പിന്നാക്കവിഭാഗങ്ങൾക്കായി നീക്കിവെക്കേണ്ടതിന് ആവശ്യമായ തസ്തികകൾ പലപ്പോഴും ഉണ്ടാവില്ല. ട്രൈബൽ സർവകലാശാലയിൽ നേരത്തേയുള്ള ഫോർമുലപ്രകാരം 15 പ്രഫസർ തസ്തികയിൽ എസ്.സി വിഭാഗത്തിന് രണ്ട്, എസ്.ടി -ഒന്ന്, ഒ.ബി.സി -മൂന്ന് എന്ന രീതിയിലായിരുന്നു സംവരണം.
എന്നാൽ, പുതിയ േഫാർമുല പ്രകാരം 15 തസ്തികകളിലും സംവരണമുണ്ടാവില്ലെന്ന് പി.എസ്. കൃഷ്ണൻ പറയുന്നു. അതുപോലെ, അസോസിയറ്റ് പ്രഫസർ തസ്തികയിൽ 26 ഒഴിവിൽ നേരത്തേ എസ്.എസി- മൂന്ന്, എസ്.ടി ഒന്ന്, ഒ.ബി.സി -ഏഴ് ആണ് സംവരണ സീറ്റുകൾ. പുതിയ ഫോർമുലയിൽ ഇൗ തസ്തികയിലും സംവരണ സീറ്റുണ്ടാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
