Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരടിയുടെ ആക്രമണത്തിൽ...

കരടിയുടെ ആക്രമണത്തിൽ ആദിവാസിക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
bear attack
cancel
camera_alt

representational image

കു​മ​ളി: പെ​രി​യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ള്ളി​ൽ വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ പോ​യ ആ​ദി​വാ​സി​യെ ക​ര​ടി ആ​ക്ര​മി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​ൽ​പി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ്​ സം​ഭ​വം. വ​ണ്ടി​പ്പെ​രി​യാ​ർ സ​ത്രം മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന ആ​ദി​വാ​സി മ​ല​മ്പ​ണ്ടാ​ര വി​ഭാ​ഗ​ത്തി​ലെ കൃ​ഷ്ണ​ൻ​കു​ട്ടി​ക്കാ​ണ്​ (53) പ​രി​ക്കേ​റ്റ​ത്. കാ​ട്ടി​നു​ള്ളി​ൽ​നി​ന്ന്​ തേ​നും തെ​ള്ളി​യും ശേ​ഖ​രി​ച്ചാ​ണ് ഇ​വ​ർ ക​ഴി​യു​ന്ന​ത്. കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ തു​ട​യി​ലാ​ണ് ക​ര​ടി ന​ഖ​ങ്ങ​ൾ കു​ത്തി​യി​റ​ക്കി​യ​ത്. കൈ​ക​ൾ​ക്കും ക​ര​ടി​യു​ടെ ക​ടി​യേ​റ്റ് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ വ​ള​ർ​ത്തു​നാ​യ്​ ക​ര​ടി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തോ​ടെ കൃ​ഷ്ണ​ൻ​കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച് ക​ര​ടി നാ​യു​ടെ പി​ന്നാ​ലെ പോ​യ​തോ​ടെ​യാ​ണ് ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യ​ത്. കാ​ട്ടി​നു​ള്ളി​ൽ​നി​ന്ന്​ അ​വ​ശ​നി​ല​യി​ൽ പു​റ​ത്തെ​ത്തി​യ കൃ​ഷ്ണ​ൻ​കു​ട്ടി​യെ ആ​ദ്യം പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TribalBearPeriyar Wildlife Sanctuary
News Summary - Tribal Suffers Severe Injuries in Bear Encounter
Next Story