രാജന്‍െറ മരണം: അനാഥമായത് നാല് പിഞ്ചു കുഞ്ഞുങ്ങളടങ്ങിയ കുടുംബം
text_fieldsസുല്‍ത്താന്‍ ബത്തേരി: വടക്കനാട് പള്ളിവയല്‍ കാട്ടുനായ്ക്ക കോളനിയിലെ രാജന്‍ ആനയുടെ ആക്രമണത്തില്‍ മരിച്ചതോടെ അനാഥമായത് നാല് പിഞ്ചുകുഞ്ഞുങ്ങളടങ്ങുന്ന കുടുംബമാണ്. ഭാര്യ ബിന്ദുവും ഒമ്പതും ഒന്നും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളും ആറും മൂന്നും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളും അടങ്ങിയതാണ് രാജന്‍െറ കുടുംബം.
സന്ധ്യമയങ്ങുമ്പോള്‍ പലഹാരങ്ങളുമായി പിതാവ് എത്തില്ളെന്ന കാര്യം ഈ പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍ക്ക് അറിയില്ല. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി രാജന്‍െറ ഭാര്യ ബിന്ദുവിന്‍െറയും അമ്മ ബൊമ്മിയുടെയും നിസ്സാഹയത കാഴ്ചക്കാരില്‍ നൊമ്പരമുണര്‍ത്തുകയാണ്. കഴിഞ്ഞദിവസം രാവിലെ ജോലിക്കുപോയ രാജനെ ഇവര്‍ തിങ്കളാഴ്ച രാവിലെ കാണുന്നത് കോളനിയോട് ചേര്‍ന്ന വനത്തില്‍ മരിച്ച നിലയിലാണ്.
പകലന്തിയോളം ജോലി ചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന രാജന്‍ മരിച്ചതോടെ ഇനി ഈ കുടുംബത്തിന് സര്‍ക്കാറിന്‍െറ സഹായംമാത്രമാണ് ഏക പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
