മധു വധത്തിന് പട്ടിണിയുമായി ബന്ധമിെല്ലന്ന് സർക്കാർ ഹൈകോടതിയിൽ
text_fieldsകൊച്ചി: അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവിനെ കൊലപ്പെടുത്തിയതിനെ പട്ടിണിയുമായി ബന്ധപ്പെടുത്താനാവില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. െകാലപാതകത്തിന് മതത്തിേൻറയോ രാഷ്ട്രീയത്തിേൻറയോ നിറം നൽകാനാവില്ലെന്നും പട്ടികവർഗ വികസന ഡയറക്ടർ ഡോ. പുകഴേന്തി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. മധുവിനെ ആൾക്കൂട്ടം അടിച്ചുകൊന്ന സംഭവത്തിൽ ഹൈകോടതി സ്വമേധയാ കേസെടുത്ത് പരിഗണിച്ച ഹരജിയിലാണ് സർക്കാറിെൻറ വിശദീകരണം.
ന്യായമായ വരുമാനവും മാന്യമായ സാമ്പത്തിക പശ്ചാത്തലവുമുള്ള കുടുംബമാണ് മധുവിേൻറത്. പ്രതിമാസം 35 കിലോ സൗജന്യ അരി കുടുംബത്തിന് ലഭിക്കുന്നുണ്ട്. പട്ടികവർഗ വകുപ്പിെൻറ ഫുഡ് സപ്പോർട്ട് പദ്ധതിയിലെ ഗുണഭോക്താക്കളുമാണിവർ.
മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് കുടുംബാംഗങ്ങളാൽ ഉപേക്ഷിക്കപ്പെട്ട് ആരും തിരിഞ്ഞു നോക്കാനില്ലാത്ത അവസ്ഥയിലായിരുന്നെങ്കിലും മധുവിന് ആേരാഗ്യ വകുപ്പിെൻറ പരിരക്ഷ ലഭിക്കുന്നുണ്ടായിരുന്നു. 2012-2014 കാലത്ത് വിഷാദ രോഗത്തിനും ചികിത്സിച്ചിരുന്നു. എന്നാൽ, പിന്നീട് ഇദ്ദേഹം ചികിത്സ മുടക്കി. കൊലപാതക കേസിൽ 16 പ്രതികൾ റിമാൻഡിലാണ്. മധുവിനെ ആക്രമിച്ചവരിൽ വിവിധ മതങ്ങളിലും പാർട്ടികളിലും െപട്ടവരുള്ളതിനാൽ ഏതെങ്കിലും വിഭാഗെത്ത പറയാനാവില്ല. ജനക്കൂട്ടത്തിെൻറ അസഹിഷ്ണുതയേയും അനുകമ്പയില്ലായ്മയേയും സാമാന്യവത്കരിക്കാനാവില്ല.
അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങൾക്ക് ഒേട്ടറെ പദ്ധതികൾ സർക്കാർ നടപ്പാക്കിയിട്ടുണ്ട്. ഗോത്രവർഗക്കാരുടെ ഉന്നമനത്തിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. ഇതിനെ തുടർന്ന് 2013ൽ 31 ശിശുമരണം റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് 2017ൽ 14 ആയി കുറഞ്ഞു. ഗർഭഛിദ്രം 2013ൽ 77 ആയിരുന്നത് കഴിഞ്ഞ വർഷം 24 ആയി കുറഞ്ഞു. വീട്ടിൽവെച്ചുള്ള പ്രസവം 64ൽനിന്ന് അഞ്ചായി കുറഞ്ഞെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
