അട്ടപ്പാടിയിൽ ആദിവാസി പെൺകുട്ടിക്ക് കുത്തേറ്റു
text_fieldsഅഗളി: അട്ടപ്പാടിയിൽ ആദിവാസി പെൺകുട്ടിക്ക് കുത്തേറ്റു. കാലികളെ മേക്കാൻ പോയ 19 കാരിക്കാണ് കുത്തേറ്റത്. പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആദ്യം കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിലും എത്തിച്ചു.
കത്തി വാരിയെല്ല് തുളഞ്ഞുകയറിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സമീപത്തെ കൃഷിയിടത്തിൽ തൊഴിൽ ചെയ്യുന്ന തമിഴ് കുടുംബത്തിലെ പ്രായപൂർത്തിയാകാത്ത കുട്ടിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ആക്രമണത്തെ തുടർന്ന് അട്ടപ്പാടി ആദിവാസി ആക്ഷൻ കൗൺസിൽ പ്രവർത്തകർ അര മണിക്കൂറോളം അഗളി എസ്.ബി.ഐ ജങ്ഷൻ ഉപരോധിച്ചു. എ.എസ്.പി പദം സിങ്ങ്, എസ്.ഐമാരായ രതീഷ്, ജയപ്രകാശ് എന്നിവർ സ്ഥലത്തെത്തി.
തുടർന്ന് കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന പൊലീസിെൻറ ഉറപ്പിൻമേൽ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.

