Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്ടിൽ ആദിവാസി...

വയനാട്ടിൽ ആദിവാസി ബാലികയെ രക്ഷിതാക്കളുടെ ഒത്താശയോടെ പീഡിപ്പിച്ചതായി പരാതി

text_fields
bookmark_border
rape-women
cancel

മേപ്പാടി (വയനാട്​): മേപ്പാടി പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ മൂപ്പൈനാട്​ പഞ്ചായത്തിലെ 13കാരിയായ ആദിവാസി ബാലികയെ അ മ്മയുടെയും രണ്ടാനച്ഛ​​​െൻറയും ഒത്താശയോടെ ആറുപേർ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ മേപ്പാടി പൊലീസ് കേസെടുത് ത് എസ്.എം.എസ് വിഭാഗത്തിന് കൈമാറി. ചൈൽഡ്​ ലൈനി​​​െൻറ റിപ്പോർട്ടിനെ തുടർന്ന്​ മേപ്പാടി വനിത പൊലീസ്​ ഇൻസ്​പെക് ​ടർ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

പണം, മദ്യം എന്നിവയുടെ സ്വാധീനത്തിന് വഴങ്ങി രക്ഷിതാക്കളുടെ ഒത്താശയോടെ ചിലർ ബാലികയെ നിരന്തരം പീഡനത്തിന് വിധേയയാക്കുന്നുവെന്ന് ചൈൽഡ് ലൈനി​​െൻറ ടോൾഫ്രീ നമ്പറിൽ ലഭിച്ച ഫോൺ സന്ദേശമാണ് സംഭവം പുറത്തുകൊണ്ടുവന്നത്​. ഇതി​​െൻറ അടിസ്ഥാനത്തിൽ ചൈൽഡ്‌ലൈൻ അധികൃതർ ബാലികയെ കൗൺസലിങ്ങിന് വിധേയയാക്കി. ചൈൽഡ് ലൈൻ അധികൃതർ നൽകിയ വിവരത്തി​​െൻറ അടിസ്ഥാനത്തിലാണ് കൽപറ്റയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. തുടർന്നാണ് കേസ് രജിസ്​റ്റർ ചെയ്തത്.ബാലികയെ കൽപറ്റയിലെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

രണ്ടുവർഷം മുമ്പ് കോളനിയിലെ മോശം സാഹചര്യത്തെ തുടർന്ന് ചൈൽഡ്​ലൈൻ കുട്ടിയെ ഏറ്റെടുത്ത് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറിയിരുന്നു. ഇവരുടെ സംരക്ഷണയിലായിരുന്ന കുട്ടിയെ കഴിഞ്ഞ ഏപ്രിലിലാണ് വീട്ടിലേക്ക് തിരിച്ചയച്ചത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി കൃത്യമായ അന്വേഷണം നടത്താതെ സുരക്ഷിതമല്ലാത്ത വീട്ടിലേക്ക് കുട്ടിയെ തിരിച്ചയച്ചതായും ആക്ഷേപമുണ്ട്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Casekerala newschild linewyanadcwcTribal girl
News Summary - Tribal girl raped in Wyanad - Kerala news
Next Story