Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാമുകൻ കാലുമാറി; ആത്മഹത്യ ഭീഷണിയുമായി പാറക്കെട്ടിന് മുകളിൽ ആദിവാസി പെൺകുട്ടി

text_fields
bookmark_border
suicide
cancel

അടിമാലി: കാമുകൻ കാലുമാറി.ആത്മഹത്യ ഭീഷണി മുഴക്കി പെൺകുട്ടി പാറയുടെ മുകളിൽ. പാെലീസ് എത്തി അനുനയിപ്പിച്ച് തിരിച്ച് കയറ്റി. ബുധനാഴ്ച്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. അടിമാലി മലമുകളിൽ തലമാലി കുതിരയള ഭാഗത്ത് വലിയ പാറക്കെട്ടിന് മുകൾ ഭാഗത്താണ് പെൺകുട്ടി ആത്മഹത്യ ഭീഷണി മുഴക്കി നിലയുറപ്പിച്ചത്.

അടിമാലി എസ്.ഐ സന്താേഷിന്റെ നേതൃത്ത്വത്തിലെത്തിയ പാെലീസ് ഏറെ നേരത്തെ പരിശ്രമത്തിനാെടുവിൽ പെൺകുട്ടിയെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. രാത്രി രണ്ട് മണിയാേടെയാണ് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. വീട്ടുകാരും നാട്ടുകാരും കാട് അടക്കമുള്ള എല്ലാ മേഖലയും അരിച്ചു പെറുക്കിയെങ്കിലും പുലർച്ചെവരെ കണ്ടെത്താനായില്ല.

ഏഴ് മണിയാേടെയാണ് അപകടം പിടിച്ച വലിയ പാറക്കെട്ടിന് മുകളിൽ പെൺകുട്ടിയെ കണ്ടെത്തിയത്. നാട്ടുകാർ അടുത്ത് ചെല്ലാൻ ശ്രമിച്ചപ്പാേൾ കൂടുതൽ അപകട മേഖലയിലേക്ക് നീങ്ങി. ഇതിനിടെ വിവരമറിഞ്ഞ് പാെലീസും എത്തി. പിന്നീട് പാെലീസ് നടത്തിയ അനുനയന ചർച്ചക്കാെടുവിൽ പെൺകുട്ടി തിരിച്ച് കയറിയതാെടെയാണ് എല്ലാവർക്കും ശ്വാസം നേരെ വീണത്. കാമുകൻ പിൻന്മാറിയതാണ് കാരണം. നാട്ടുകാരും ഫയർ ഫാേഴ്സും രക്ഷക്കായി എത്തിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tribal girl on the cliff with suicide threat
Next Story