ചെടിച്ചട്ടിക്ക് കൈക്കൂലി; കളിമണ്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.എന്‍ കുട്ടമണിയെ തല്‍സ്ഥാനത്തുനിന്ന് നീക്കി
text_fieldsകൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ കളിമണ്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.എന്‍ കുട്ടമണി
തൃശൂര്‍: ചെടിച്ചട്ടിക്ക് ഓര്‍ഡര്‍ നല്‍കാന്‍ ഉത്പാദകനില്‍ നിന്നും കൈക്കൂലി വാങ്ങിയ കളിമണ്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.എന്‍ കുട്ടമണിയെ തല്‍സ്ഥാനത്തുനിന്ന് നീക്കി. വിജിലന്‍സ് കേസെടുത്ത സാഹചര്യത്തിലാണ് നടപടി. വിജിലൻസ് നടപടിക്ക് പിന്നാലെ മന്ത്രി ഒ.ആര്‍. കേളു വിഷയത്തിൽ റിപ്പോർട്ട് തേടിയിരുന്നു. തുടർന്ന്, നടപടിയെടുക്കാന്‍ പട്ടികജാതി വികസന വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ചെടിച്ചട്ടി ഓര്‍ഡര്‍ നല്‍കാന്‍ കൈക്കൂലിയായി 10,000 രൂപ ആവശ്യപ്പെട്ടതായി പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വിജിലന്‍സ് കുട്ടമണിയെ അറസ്റ്റ് ചെയ്തത്. വളാഞ്ചേരി നഗരസഭയില്‍ 3642 ചെടിച്ചട്ടികള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി കേരള സംസ്ഥാന കളിമണ്‍ പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ മുഖേന ടെന്‍ഡര്‍ വിളിക്കുകയും ചെയ്തു.
ഇതിനിടെ, ടെൻഡറിന് ശ്രമിച്ച ഉദ്പാദകനോട് ഓര്‍ഡര്‍ നല്‍കണമെങ്കില്‍ ഒരു ചെടിച്ചട്ടിക്ക് മൂന്ന് രൂപ വീതം കൈക്കൂലി നല്‍കണമെന്ന് കുട്ടമണി ആവശ്യപ്പെടുകയായിരുന്നു. ആദ്യം 25000 രൂപയാണ് ആവശ്യപ്പെട്ടത്. പിന്നീട് വിലപേശി ഇത് 10000 ആക്കി കുറച്ചു. പിന്നാലെ, ചെടിച്ചട്ടി ഉത്പാദകന്‍ വിജിലന്‍സിനെ സമീപിച്ച് പരാതി നൽകുകയായിരുന്നു. തുടര്‍ന്ന്, വിജിലന്‍സ് നല്‍കിയ പണം തൃശ്ശൂര്‍ ഇന്ത്യന്‍ കോഫി ഹൗസില്‍ വെച്ച് കൈപ്പറ്റുന്നതിനിടെയാണ് കുട്ടമണി അറസ്റ്റിലായത്. സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണത്തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) മുൻ ജനറല്‍ സെക്രട്ടറിയായ കുട്ടമണി നിലവിൽ സി.ഐ.ടി.യു സംസ്ഥാന സമിതി അംഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

