വാഹനസൗകര്യമില്ല; നാല് ആദിവാസിക്കുട്ടികൾ പഠനം നിർത്തി
text_fields(പ്രതീകാത്മക ചിത്രം)
കാളികാവ്: സ്കൂളിൽ പോകാൻ വാഹനസൗകര്യമില്ലാത്തതിനാൽ നാല് ആദിവാസിക്കുട്ടികൾ പഠനം നിർത്തി. ചോക്കാട് ചിങ്കക്കല്ല് ആദിവാസി കോളനിയിലാണ് സംഭവം. ഗീതയുടെ മകൻ ബിശാഖ്, രാധികയുടെ മകൻ ബിബിൻ, ശങ്കരന്റെ മകൾ അഞ്ജു, കുട്ടന്റെ മകൻ സഞ്ജീവ് എന്നിവരാണ് പഠനം നിർത്തിയത്.
ഇവർ പഠിക്കുന്ന കല്ലാമൂല ജി.എൽ.പി സ്കൂളിലേക്ക് ഇവിടെനിന്ന് നാലു കിലോമീറ്ററോളം ദൂരമുണ്ട്. കഴിഞ്ഞ വർഷം ഐ.ടി.പി സഹായത്തോടെ ഒരു ഓട്ടോറിക്ഷ കോളനിയിൽ സർവിസ് നടത്തിയിരുന്നു. എന്നാൽ, പണം കിട്ടാനുള്ള ബുദ്ധിമുട്ടുകൊണ്ട് ഓട്ടോക്കാരൻ ഓട്ടം നിർത്തുകയായിരുന്നു.
കഴിഞ്ഞവർഷം ഐ.ടി.ഡി.പി വാഹനച്ചെലവിന് ധനസഹായം നൽകുകയും ചെയ്തിരുന്നു. ഈ വർഷം ലഭിച്ചിട്ടില്ല. ഇക്കൊല്ലം സ്കൂൾ തുറന്നതിനുശേഷം സ്വന്തം ചെലവിൽ ദിവസവും 160 രൂപ കൊടുത്ത് ആദിവാസിയുവതി ഗീത മകനെ സ്കൂളിലേക്ക് വിട്ടിരുന്നു.
ഇത് മൂന്നാഴ്ച മാത്രമാണ് സാധ്യമായത്. പണിയില്ലാത്തതിനാൽ ഓട്ടോക്ക് പണം കൊടുക്കാൻ കഴിയാത്തതിനാൽ മകന്റെ സ്കൂൾ പഠനം നിർത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

