Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുനെല്ലിയിൽ...

തിരുനെല്ലിയിൽ ഷോക്കേറ്റ്​ ആദിവാസി ബാലൻ മരിച്ചു

text_fields
bookmark_border
തിരുനെല്ലിയിൽ ഷോക്കേറ്റ്​ ആദിവാസി ബാലൻ മരിച്ചു
cancel

മാനന്തവാടി: പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് മൂന്നാം ക്ലാസുകാരൻ മരിച്ചു. തിരുനെല്ലി എസ്.എ.യു.പി സ്‌ക്കൂള്‍ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയും, തിരുനെല്ലി വെള്ളച്ചാല്‍ കോളനി നാരായണന്‍ - ഓണത്തി ദമ്പതികളുടെ മകനുമായ ശിവന്‍ (9) ആണ് മരിച്ചത്.

ബുധനാഴ്ച വൈകുന്നേരം വീടിനടുത്തുളള കോളിദാര്‍ കോളനിയിലെ വല്യമ്മയുടെ വീട്ടില്‍ പോയി മടങ്ങവെ വഴിയിൽ വച്ചായിരുന്നു അപകടം. എന്നാൽ അപകടവിവരം ആരും അറിഞ്ഞിരുന്നില്ല. വ്യഴാഴ്ചരാവിലെ സ്‌ക്കൂളില്‍ പോകേണ്ട സമയമായിട്ടും കുട്ടിയെ കാണാത്തതിനാല്‍ വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍  വഴിയില്‍ ഷോക്കേറ്റ് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

കോളനിയിലേക്കുള്ള വൈദ്യുതി ലൈന്‍ പൊട്ടിവീണതാണ് അപകടത്തിന് കാരണമായത്. മൃതദേഹം തിരുനെല്ലി പോലീസ് ഇൻക്വിസ്റ്റ് നടത്തി ജില്ലാ ആശുപത്രിയിൽ പോസ്റ്റുമാർട്ടം നടത്തി. സഹോദരങ്ങൾ സുകു,അമ്പിളി

Show Full Article
TAGS:electrocute wyanad tribal boy 
News Summary - tribal boy dies of electrocuted in Wyanad
Next Story