ആദിവാസി ഊരുകളിൽ ഓൺലൈൻ പഠനസൗകര്യം ഒരുക്കി വനം വകുപ്പ്
text_fieldsപാലോട്: ആദിവാസി ഊരുകളിൽ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനസൗകര്യം ഒരുക്കി വനം വകുപ്പിെൻറ കരുതൽ. പാലോട് റേഞ്ച് ചെക്കോണം സെക്ഷൻ പരിധിയിലെ പാണയം അഗ്രോ സർവിസ് സെൻററിൽ പുതിയ ടെലിവിഷൻ സ്ഥാപിച്ച് കേബിൾ കണക്ഷനും നൽകി.
പാണയം, വാഴമല, പട്ടൻവെട്ടി, ചൊക്കൻവിള, മാമൂട്, ഉപ്പനച്ചാംകുഴി തുടങ്ങിയ ആദിവാസി മേഖലകളിലെ പതിനഞ്ചോളം വിദ്യാർഥികൾക്ക് ഇതുവഴി ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനാകും. കുട്ടികളുടെ പഠന സൗകര്യാർഥം സംസ്ഥാനത്ത് വനം വകുപ്പ് സ്ഥാപിച്ച ആദ്യ ടെലിവിഷനാണിത്.
ചെക്കോണം വനസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വാങ്ങിയ ടെലിവിഷെൻറ സ്വിച്ച് ഓൺ കർമം കൊല്ലം ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയൻ കുമാർ നിർവഹിച്ചു. തിരുവനന്തപുരം ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ കെ.ഐ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. പനവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മിനി, പാലോട് േറഞ്ച് ഫോറസ്റ്റ് ഓഫിസർ ബി. അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ആദിവാസി മേഖലകളിൽ പഠനസൗകര്യം സംബന്ധിച്ച് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിട്ടുണ്ടെന്നും എല്ലാവർക്കും പഠനമുറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും റേഞ്ച് ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
