Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്ത്രി പ്രതിയായ കേസിലെ വിചാരണ: ഹരജി മാറ്റി

text_fields
bookmark_border
antony raju
cancel

കൊച്ചി: മന്ത്രി ആന്‍റണി രാജു പ്രതിയായ കേസിന്‍റെ വിചാരണ നടപടി വേഗത്തിലാക്കണമെന്ന ഹരജി ഹൈകോടതി ക്രിസ്മസ് അവധിക്കുശേഷം പരിഗണിക്കാൻ മാറ്റി. മയക്കുമരുന്ന് കേസിലെ പ്രതിയായ ആസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതൽ മാറ്റിയതുമായി ബന്ധപ്പെട്ട് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസിൽ വർഷങ്ങളായി ഒരു പുരോഗതിയുമില്ലെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ ജോർജ് വട്ടുകുളം നൽകിയ ഹരജിയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ മാറ്റിയത്. കേസിൽതന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹരജിയിൽ വിചാരണ നടപടി ഹൈകോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു.

പ്രതിയെ രക്ഷിക്കാൻ കോടതിയിലെ ക്ലർക്കിനെ സ്വാധീനിച്ച് തൊണ്ടിമുതൽ മോഷ്ടിക്കുകയും അളവിൽ വ്യത്യാസം വരുത്തുകയും ചെയ്തുവെന്നും ഇതേതുടർന്ന് വിചാരണ കോടതി ശിക്ഷിച്ച പ്രതിയെ ഹൈകോടതി വെറുതെ വിടാനിടയായെന്നുമാണ് കേസ്. 1994 ഓക്ടോബർ അഞ്ചിനാണ് ആന്റണി രാജുവിനെ മൂന്നാം പ്രതിയാക്കി ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വട്ടുകുളത്തിന്‍റെ ഹരജി നിലനിൽക്കുമോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Trial in case of minister accused: Plea changed
Next Story