Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​വിചാരണ കോടതി മാറ്റം​:...

​വിചാരണ കോടതി മാറ്റം​: സർക്കാറി​ന്​ ഹൈകോടതി നോട്ടീസ്

text_fields
bookmark_border
​വിചാരണ കോടതി മാറ്റം​: സർക്കാറി​ന്​ ഹൈകോടതി നോട്ടീസ്
cancel

കൊ​ച്ചി: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​ർ വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ച കേ​സി​ൽ വി​ചാ​ര​ണ കോ​ട​തി മാ​റ്റി​യ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി​യി​ൽ സ​ർ​ക്കാ​റി​ന്​ ഹൈ​കോ​ട​തി​യു​ടെ ​ നോ​ട്ടീ​സ്. നി​ല​വി​ലെ പ്രോ​സി​ക്യു​ട്ട​റെ മാ​റ്റി സ്പെ​ഷ്യ​ൽ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്ക​ണ​മെ​ന്ന​ട​ക്കം ആ​വ​ശ്യ​പ്പെ​ട്ട് ബ​ഷീ​റി​ന്‍റെ ഭാ​ര്യ സി. ​ജ​സീ​ല ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്റ്റി​സ്​ സി.​എ​സ്. ഡ​യ​സി​ന്‍റെ ഉ​ത്ത​ര​വ്. ഒ​രാ​ഴ്ച​ക്ക​കം വി​ശ​ദീ​ക​ര​ണം സ​മ​ർ​പ്പി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു.

തി​രു​വ​ന​ന്ത​പു​രം അ​ഡീ. ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി -ഒ​ന്നി​ൽ നി​ശ്ച​യി​ച്ചി​രു​ന്ന വി​ചാ​ര​ണ ആ​രോ​ഗ്യ പ്ര​ശ്നം ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ ന​ൽ​കി​യ ഹ​ര​ജി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ലാം കോ​ട​തി​യി​ലേ​ക്ക് മാ​റ്റി​യ ന​ട​പ​ടി ചോ​ദ്യം ചെ​യ്താ​ണ് ഹ​ര​ജി. ഇ​ത്ത​രം കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട്​ കോ​ട​തി മാ​റ്റം സാ​ധ്യ​മ​ല്ലെ​ന്നും ഹ​ര​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യ പ്ര​കാ​രം മാ​റ്റി​യ കോ​ട​തി​യി​ലെ വി​ചാ​ര​ണ ന​ട​പ​ടി​ക​ളി​ൽ പ്ര​തീ​ക്ഷ​യി​ല്ലെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.

തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ​തി​രാ​യ ഹ​ര​ജി​യി​ൽ കേ​സി​ലെ പ്ര​തി​യാ​യ ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന​ട​ക്കം എ​തി​ർ​ക​ക്ഷി​ക​ളാ​ണ്. നൂ​റോ​ളം സാ​ക്ഷി​ക​ളു​ള്ള ഗൗ​ര​വ​മേ​റി​യ കേ​സ് കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള പ​രി​ച​യ സ​മ്പ​ത്ത്​ നി​ല​വി​ലെ പ്രോ​സി​ക്യൂ​ട്ട​ർ​ക്ക്​ ഇ​ല്ലെ​ന്നാ​ണ്​ മ​റ്റൊ​രു വാ​ദം. പ്രോ​സി​ക്യൂ​ഷ​ൻ അ​ല്ലാ​തെ ത​ങ്ങ​ൾ സ്വ​ന്ത​മാ​യി അ​ഭി​ഭാ​ഷ​ക​നെ വെ​ച്ചി​ട്ടി​ല്ലെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtGovernmenttrialnoticechangeHigh court
News Summary - ​വിചാരണ കോടതി മാറ്റം​: സർക്കാറി​ന്​ ഹൈകോടതി നോട്ടീസ്
Next Story