കൂറ്റന്‍ മരങ്ങള്‍ കടപുഴകി ഒരുവീട് പൂർണമായും രെണ്ടണ്ണം ഭാഗികമായും തകര്‍ന്നു
text_fieldsമുണ്ടക്കയം: കൂറ്റന്‍ മരങ്ങള്‍ കടപുഴകി ഒരുവീട് പൂർണമായും രെണ്ടണ്ണം ഭാഗികമായും തകര്‍ന്നു. മൂന്നുപേര്‍ക്ക് പരിക്ക്. മുണ്ടക്കയം പട്ടണത്തിന് സമീപം കല്ലേപ്പാലം-12 ഏക്കര്‍ റോഡിനുസമീപം ആറ്റുപുറമ്പോക്കിലാണ് സംഭവം. പൂർണമായും തകര്‍ന്ന വീട്ടിനുള്ളില്‍ ഉണ്ടായിരുന്ന ചെറുതോട്ട് ചെല്ലമ്മ (75), മകള്‍ രാധാമണി (ജോളി-45), രാധാമണിയുടെ മകന് അഖില്‍ (മണിക്കുട്ടന് -13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 7.30നായിരുന്നു അപകടം.
ഒരുപോലെ വളര്‍ന്ന് കൂറ്റന്‍ മരമായിമാറിയ ആല്‍മരവും ആഞ്ഞിലിയും കടപുഴകുകയായിരുന്നു. തിട്ടമുകളില് സര്‍ക്കാര്‍വക സ്ഥലത്ത് നിന്ന മരം ചെല്ലമ്മയുടെ വീടിന് മുകളിലേക്ക് പതിച്ചു. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ വീട് പൂർണമായും തകര്‍ന്ന് വീടിനെ മറച്ച നിലയിലായിരുന്നു. തടികള്ക്കിടയില്പെട്ട അഖിലിനെ ആദ്യം രക്ഷിച്ചു. പിന്നീട് ഏറെനേരം നടത്തിയ ശ്രമത്തിനൊടുവിലാണ് മറ്റ് രണ്ടുപേരെ പുറത്തെടുത്തത്. ഇരുവരുടെയും കഴുത്തുവരെ മണ്ണും കല്ലും വീണ് മരച്ചില്ലകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു.
മണ്ണും കല്ലും നീക്കി ചെറിയ മരക്കൊമ്പുകള്‍ വെട്ടിമാറ്റിയാണ് പുറത്തെടുത്തത്. ഇവരെ 35ാം മൈല്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുല്ലകയാറിെൻറ തീരത്ത് പുറമ്പോക്കുഭൂമിയില്‍ ആഞ്ഞിലിമരത്തിന് ചുവട്ടിലായിരുന്നു ഇവര്‍ ഷെഡുെവച്ച് താമസിച്ചത്. രണ്ടാഴ്ചമുമ്പാണ് രാധാമണിയുടെ ഭര്‍ത്താവ് മരണപ്പെട്ടത്. അതിനുപിന്നാലെയാണ് വിധി കുടുംബത്തെ വീണ്ടും വേട്ടയാടിയത്. ആല്‍മരം നിന്നതിന് തൊട്ടുമുകളിലുള്ള ഇവരുടെ നിർമാണം പൂര്‍ത്തിയാകാത്ത വീടിെൻറ ഒരുഭാഗവും മകന് മോഹനെൻറ വീടിെൻറ മുറിയുടെ മേല്‍ക്കൂരയും സംരക്ഷണഭിത്തിയും തകര്‍ന്നു. മരം കടപുഴകി യപ്പോള്‍ സംരക്ഷണഭിത്തി തകര്‍ന്നതാണ് വീട് നശിക്കാൻ കാരണം. പീടികയില്‍ തങ്കച്ചന് വാടകക്ക് താമസിക്കുന്ന വീടാണ് തകര്‍ന്നത്. വീട്ടിലുണ്ടായിരുന്നവര്‍ മറ്റൊരു മുറിയിലായിരുന്നതിനാല്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
