വൈത്തിരി (വയനാട്): ദേശീയപാത തളിപ്പുഴയിൽ വൻമരം റോഡിന് കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. പ്രദേശത്ത് ശക്തമായ കാറ്റും മഴയുമുണ്ട്.
കൂറ്റൻ മരം വീണതോടെ ഏറെനേരം ഗതാഗതം മുടങ്ങി. വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. വൈത്തിരിയുടെ വിവിധ ഭാഗങ്ങളിൽ കാറ്റില്‍ നിരവധി മരങ്ങളാണ് വീണത്.