Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്ടിൽ മരം വീണ്...

വയനാട്ടിൽ മരം വീണ് ആറു​ വയസുകാരിക്ക്​ ദാരുണാന്ത്യം; പിതാവിന്​ ഗുരുതര പരിക്ക്​

text_fields
bookmark_border
വയനാട്ടിൽ മരം വീണ് ആറു​ വയസുകാരിക്ക്​ ദാരുണാന്ത്യം; പിതാവിന്​ ഗുരുതര പരിക്ക്​
cancel

മാനന്തവാടി: വീടിനു സമീപത്തെ മരം വീണ് വയനാട്ടിൽ​ ആറു വയസുകാരിക്ക്​ ദാരുണാന്ത്യം. വാളാട് കോളക്കര ആദിവാസി കോളനിയിലെ ബാബുവി​െൻറയും അമ്മിണിയുടെയും മകള്‍ ജ്യോതിക (ആറ്​) ആണ് മരിച്ചത്.

കാലിനും മറ്റും ഗുരുതരമായി പരിക്കേറ്റ ബാബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്​ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

മരം വീഴുന്ന ശബ്ദം കേട്ട് ബാബുവും മകളും പുറത്തേക്ക് ഓടിയപ്പോള്‍ ശിഖരം ദേഹത്ത്​ തട്ടിയതാണെന്നാണ് വിവരം. കുട്ടിയുടെ അമ്മയടക്കം രണ്ട് പേർ വീടിനകത്തുണ്ടായിരുന്നു. അവര്‍ക്ക്​ ആർക്കും പരിക്കേറ്റിട്ടില്ല. വീടിനും നാശനഷ്ടം സംഭവിച്ചിട്ടില്ല​. ജ്യോതികയുടെ മൃതദേഹം വയനാട്​ ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newsgirl diedtree fell down
News Summary - tree fell down; six year old girl died in wayanad
Next Story