ജില്ല ആശുപത്രിയിലെ ചികിത്സപിഴവ്: അടിയന്തര ഇടപെടൽ വേണം -വിമൻ ജസ്റ്റിസ് മൂവ്മെന്റ്
text_fieldsതിരുവനന്തപുരം: നെടുമങ്ങാട് ജില്ല ആശുപത്രിയിലെ ഗുരുതര ചികിത്സപിഴവിനെ തുടർന്ന് ഒരു വർഷമായി കിടപ്പിലായ വിതുര സ്വദേശിനി ഹസ്ന ഫാത്തിമയെ (23) വിമൻ ജസ്റ്റിസ് മൂവ്മെന്റ് നേതാക്കൾ സന്ദർശിച്ചു.
ആദ്യപ്രസവത്തിനിടെ ഡോക്ടറുടെ അശ്രദ്ധ കാരണം സങ്കീർണമായ ശാരീരികാവസ്ഥയിലായ യുവതികക് ഒരു വർഷത്തിനിടെ ആറ് ശസ്ത്രക്രിയകൾക്ക് വിധേയയായി. സ്വന്തമായി എഴുന്നേൽക്കാനോ ഒരു വയസ്സായ കുഞ്ഞിനെ പരിചരിക്കാനോ കഴിയാതെ ദുരിതത്തിലാണ്.
ഓട്ടോറിക്ഷ തൊഴിലാളിയായ ഭർത്താവിന്റെ വരുമാനം മാത്രം ആശ്രയിക്കുന്ന കുടുംബത്തിന് ഇതിനകം പത്ത് ലക്ഷത്തോളം രൂപ ചികിത്സക്കായി ചെലവായി. വിഷയം നേരത്തെ ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും, സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് വി.എ. ഫായിസ ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി ഫസ്ന മിയാൻ, സംസ്ഥാന സെക്രട്ടറി സനീറ ബഷീർ, കൊല്ലം ജില്ല പ്രസിഡന്റ് ലൈല ബീവി, മുൻ ജില്ല പ്രസിഡന്റ് സീനത്ത് നിസാം എന്നിവർ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

